എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
HollyWood
ബോളിവുഡിലേക്ക് ചുവട് വെച്ച് നീരജ് മാധവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday 13th June 2018 6:35pm

മുംബൈ: ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിലെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് നീരജ് മാധവ്, അഭിനയത്തിന് പുറമേ ഡാന്‍സിലും പാട്ടിലും തിരക്കഥയിലും വ്യക്തി മുദ്രപതിപ്പിക്കാന്‍ നീരജിനായി.

ഇപ്പോളിതാ ബോളിവുഡിലും കൈവെയ്ക്കാന്‍ ഒരുങ്ങുകയാണ് നീരജ്. അതും ഒരു വെബ്ബ് സീരിസിലൂടെ. സെയ്ഫ് അലി ഖാന്‍ നായകനായി എത്തിയ ഗോവ ഗോവ ഗോണ്‍ സംവിധാനം ചെയ്ത രാജ് – കൃഷ്ണ ചേര്‍ന്നൊരുക്കുന്ന വെബ് സീരിസിലൂടെയാണ് നീരജിന്റെ ബി ടൗണിലേക്കുള്ള പ്രവേശനം.

ഒരു ത്രില്ലര്‍ സീരിസ് ആയി ഒരുക്കുന്ന വെബ് സീരിസില്‍ നീരജിന് പുറമേ മനോജ് ബാജ്പെയ്, തബു തുടങ്ങിയവരും വെബ് സീരിസിലുണ്ടാകും. നിലവില്‍ മമ്മൂട്ടിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കത്തിലാണ് നീരജ് അഭിനയിക്കുന്നത്.

ആദ്യമായാണ് ഒരു മലയാള താരം വെബ് സീരിസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സെയ്ഫ് അലിഖാന്‍, നവാസുദീന്‍ സിദ്ദിഖി, മാധവന്‍ തുടങ്ങിയവര്‍ അഭിനയിച്ച വെബ് സീരിസുകള്‍ നേരത്തെ ബിടൗണില്‍ ഹിറ്റായിരുന്നു.

Advertisement