എഡിറ്റര്‍
എഡിറ്റര്‍
പത്താം ക്ലാസ് പൊതുപരീക്ഷയില്‍ കോപ്പിയടി: 1600 വിദ്യാര്‍ത്ഥികളെ പുറത്താക്കി
എഡിറ്റര്‍
Tuesday 19th March 2013 12:21am

പാറ്റ്‌ന: ബീഹാറില്‍ പത്താം ക്ലാസ് പൊതു പരീക്ഷയില്‍ കോപ്പിയടിച്ചതിന് 1600 വിദ്യാര്‍ഥികളെ പുറത്താക്കി. കോപ്പിയടിക്ക് കൂട്ടുനിന്നതിന് 100ലധികം മാതാപിതാക്കളെയും അറസ്റ്റുചെയ്തു.

പരീക്ഷ തുടങ്ങിയ ബുധനാഴ്ച 254 പേരാണ് കോപ്പിയടിച്ചതിന് പിടിയിലായത്. പിന്നീടുള്ള ദിവസങ്ങളില്‍ എണ്ണം കൂടുന്ന കാഴ്ചയാണ് കണ്ടത്.

രണ്ടാംദിവസം 351, മൂന്നാംദിവസം 336, നാലംദിവസം 368 അഞ്ചാമത്തെയും അവസാനത്തെയും ദിനം 292 പേരുമാണ് കോപ്പിയടിച്ചത്. 13 ലക്ഷം വിദ്യാര്‍ഥികളാണ് ബീഹാറിലെ പത്താം ക്ലാസ് പൊതുപരീക്ഷ എഴുതുന്നത്.

പരീക്ഷയില്‍ വ്യാപകമായി കൃത്രിമം നടത്തിയതിനാണ് നടപടിയെന്ന് ബീഹാര്‍ സ്‌കൂള്‍ പരീക്ഷാ ബോര്‍ഡ് അറിയിച്ചു. 1300 വിദ്യാര്‍ത്ഥികളുടെയും പരീക്ഷാഫലം പ്രസിദ്ധീകരിക്കില്ല. ഇവര്‍ എഴുതിയ പരീക്ഷാ പേപ്പറുകള്‍ പരിഗണിക്കില്ലെന്നാണ് അറിയുന്നത്.

പരീക്ഷാ നടത്തിപ്പിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിരുന്നെന്നും എന്നാല്‍ വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും ഭാഗത്തുനിന്നുണ്ടായ നടപടി പ്രതിഷേധാര്‍ഹമാണെന്നും ബീഹാര്‍ സ്‌കൂള്‍ പരീക്ഷാ ബോര്‍ഡ് അറിയിച്ചു.

സെഖ്പുര, മുസാഫര്‍പൂര്‍, ദര്‍ബഗാ, ഗയ, പാറ്റ്‌ന, ജഹനാബാദ്, ഭഗല്‍പൂര്‍ എന്നീ സ്ഥലങ്ങളിലാണ് വ്യാപകമായ കോപ്പിയടി നടന്നത്.

Advertisement