എഡിറ്റര്‍
എഡിറ്റര്‍
എന്‍.ഡി.എ ചത്തുപോയെന്ന് ശിവസേന എം.പി
എഡിറ്റര്‍
Sunday 3rd September 2017 5:26pm


മുംബൈ: മന്ത്രിസഭാ പുനസംഘാടനത്തില്‍ തഴഞ്ഞതില്‍ അരിശം തീരാതെ ശിവസേന. എന്‍.ഡി.എ ചത്തുപോയെന്നും പേപ്പറില്‍ മാത്രമാണ് അവശേഷിക്കുന്നതെന്നും സഞ്ജയ് റൗട്ട് പറഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരുമ്പോഴും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കും വേണ്ടി മാത്രമാണ് ബി.ജെ.പിക്ക് തങ്ങളെ ആവശ്യമെന്നും റൗട്ട് പറഞ്ഞു.

ബി.ജെ.പിയുടെ പ്രധാനസഖ്യ കക്ഷിയായ ശിവസേനയ്ക്ക് ഏകപ്രതിനിധിയായി അനന്ത് ഗീഥെ മാത്രമാണുള്ളത്. തങ്ങള്‍ക്ക് അധികാരമോഹമില്ലെന്നായിരുന്നു ഒഴിവാക്കിയതിനെ പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മറുപടി.


Read more: ‘മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയി’; കേന്ദ്ര മന്ത്രിസഭ പുന:സംഘടനയില്‍ കേരളാ നേതാക്കളെ പരിഹസിച്ച് സോഷ്യല്‍മീഡിയ


മന്ത്രിസഭാ പുനസംഘാടനത്തില്‍ ബീഹാറിലെ മഹാസഖ്യത്തില്‍ നിന്ന് വേര്‍പിരിഞ്ഞ് എന്‍.ഡി.എയില്‍ ചേര്‍ന്ന നിതീഷ് കുമാറിന്റെ ജെ.ഡി.യുവിനും സ്ഥാനമൊന്നും ലഭിച്ചിരുന്നില്ല.

ബി.ജെ.പിക്ക് പുറത്തു നിന്നുള്ള ആരെയും മോദി സര്‍ക്കാര്‍ പരിഗണിച്ചിരുന്നില്ല. മന്ത്രിസഭാ പുന:സംഘടനയുമായി ബന്ധപ്പെട്ട് മോദിയുടെ ഭാഗത്തു നിന്ന് യാതൊരു നിര്‍ദ്ദേശവും ലഭിച്ചില്ലെന്നാണ് നിതീഷ് കുമാര്‍ പറഞ്ഞിരുന്നത്.


Also read:  ‘ദൈവം’ ഇപ്പോള്‍ പുല്ലുപറിക്കുന്ന തിരക്കിലാണ്; അതും 40 രൂപ ദിവസക്കൂലിയില്‍


 

Advertisement