എഡിറ്റര്‍
എഡിറ്റര്‍
ഷീല ദീക്ഷിത് ഉള്‍പ്പെടെ ആറ് ഗവര്‍ണര്‍മാരോട് സ്ഥാനമൊഴിയാന്‍ കേന്ദ്ര സര്‍ക്കാര്‍
എഡിറ്റര്‍
Tuesday 17th June 2014 12:33am

sheila-dixit

ന്യൂദല്‍ഹി: യു.പി.എ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ നീക്കാന്‍ എന്‍.ഡി.എ സര്‍ക്കാര്‍ നടപടിയാരംഭിച്ചു. കേരളാ ഗവര്‍ണര്‍ ഷീലാ ദീക്ഷിത്ത് ഉള്‍പ്പെടെ ആറ് ഗവര്‍ണര്‍മാരോട് രാജിവെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതായാണ് സൂചന.

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ എം.കെ നാരായണന്‍, മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍, രാജസ്ഥാന്‍ ഗവര്‍ണര്‍ മാര്‍ഗരറ്റ് ആല്‍വ, ഗുജറാത്ത് ഗവര്‍ണര്‍ കമല ബെനിവാള്‍, ത്രിപുര ഗവര്‍ണര്‍ ദേവേന്ദ്ര കൊന്‍വാര്‍ എന്നിവരോട് രാജി ആവശ്യപ്പെട്ടന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസാമിയാണ് ഇവരുടെ രാജി ആവശ്യപ്പെട്ടത്.

എന്നാല്‍ അനില്‍ ഗോസാമിയുടെ വാക്കാലുള്ള നിര്‍ദ്ദേശം ഗവര്‍ണര്‍മാര്‍ നിരസിച്ചുവെന്നാണ് സൂചന. നിര്‍ദ്ദേശം എഴുതി നല്‍കണമെന്ന് ഗവര്‍ണര്‍ ശങ്കരനാരായണന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നിയമിച്ച ഗവര്‍ണര്‍മാരെ ഒഴിവാക്കി ബി.ജെ.പിയുടെ പ്രതിനിധികളെ നിയമിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആക്ഷേപം ഉയരുന്നുണ്ട്. മുന്‍പ് യു.പി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ എന്‍.ഡി.എ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ മാറ്റിയിരുന്നു.

Advertisement