നരേന്ദ്ര മോദിയെ വേട്ടയാടരുതെന്നായിരുന്നു എന്റെയും മന്‍മോഹന്‍ സിംഗിന്റെയും നിലപാട്: എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍
national news
നരേന്ദ്ര മോദിയെ വേട്ടയാടരുതെന്നായിരുന്നു എന്റെയും മന്‍മോഹന്‍ സിംഗിന്റെയും നിലപാട്: എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th December 2021, 7:42 pm

ന്യൂദല്‍ഹി: നരേന്ദ്ര മോദിക്കെതിരായ പ്രതികാര രാഷ്ട്രീയത്തിനെതിരെയാണ് താനും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും നിലപാടെടുത്തതെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍.

മറാത്തി മാധ്യമമായ ലോക്സത്തയോടായിരുന്നു പവാറിന്റെ വെളിപ്പെടുത്തല്‍.

കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യു.പി.എ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുമ്പോഴായിരുന്നു, അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദിയെ വ്യക്തിപരമായി വേട്ടയാടുന്നത് ശരിയെല്ലന്ന് താനും മന്‍മോഹന്‍ സിംഗും നിലപാടെടുത്തത് എന്നാണ് പവാര്‍ പറയുന്നത്.

‘കേന്ദ്ര അന്വേഷണ ഏജന്‍സികളും കേന്ദ്രസര്‍ക്കാരും മോദിയുടെ പിന്നാലെയുള്ള ഘട്ടത്തില്‍ അദ്ദേഹത്തിനെതിരെ ഒരു നടപടിയും കൈക്കൊള്ളരുതെന്ന നിലപാടിലായിരുന്നു മന്‍മോഹന്‍ സിംഗും പവാറുമെന്ന വാര്‍ത്തകള്‍ ശരിയാണോ,’ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ശരദ് പവാര്‍.

ഇക്കാര്യം ഭാഗികമായി ശരിയാണെന്നായിരുന്നു പവാറിന്റെ മറുപടി.

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ താന്‍ കേന്ദ്രത്തിലുണ്ടായിരുന്നുവെനന്നും പവാര്‍ പറയുന്നു.

യു.പി.എ സര്‍ക്കാരിന്റെ കാലത്ത് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരുന്നപ്പോള്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രിമാരെ നയിക്കാറ് മോദിയാണെന്നും, ഇത്തരം യോഗങ്ങളില്‍ മോദി കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നുവെന്നും പവാര്‍ കൂട്ടിച്ചേര്‍ക്കുന്നു.

കോണ്‍ഗ്രസ് വിട്ടെങ്കിലും ഗാന്ധിയുടെയും നെഹ്റുവിന്റെയും ആശയങ്ങള്‍ ഒരു കാലത്തും പുറം തള്ളിയിട്ടില്ലെന്നും പാവാര്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: NCP President Sarath Pawar says he and former Prime Minister Manmohan Singh was against vindictive politics against Narendra Modi