ഫഹദിനും നസ്രിയയ്ക്കും ഗോള്‍ഡന്‍ വിസ; ഇന്ത്യയില്‍ നിന്നും ഗോള്‍ഡന്‍ വിസ ലഭിക്കുന്ന ആദ്യ താരദമ്പതികള്‍
Movie Day
ഫഹദിനും നസ്രിയയ്ക്കും ഗോള്‍ഡന്‍ വിസ; ഇന്ത്യയില്‍ നിന്നും ഗോള്‍ഡന്‍ വിസ ലഭിക്കുന്ന ആദ്യ താരദമ്പതികള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 11th February 2022, 5:35 pm

ദുബായ്: താരദമ്പതികളായ ഫഹദ് ഫാസിലിനും നസ്രിയ നസിമിനും ഗോള്‍ഡന്‍ വിസ. ആദ്യമായാണ് ഇന്ത്യന്‍ സിനിമ മേഖലയില്‍ നിന്നും താര ദമ്പതികള്‍ക്ക് യു.എ.ഇയുടെ ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്.

ദുബായിലെ ഏറ്റവും പ്രശസ്തമായ സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ച് ആണ് ഫഹദ് ഫാസിലിന്റെയും നസ്രിയ നാസിമിന്റെയും ഗോള്‍ഡന്‍ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ഇരുവരും ഇ.സി.എച്ച് ആസ്ഥാനത്തെത്തി സി.ഇ.ഓ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി.

അറബ് പ്രമുഖന്‍ അബ്ദുല്ല ഫലാസി, ദുബായ് ടി.വി. ഡയറക്ടര്‍ അഹമ്മദ്, പി.എം. അബ്ദുറഹ്മാന്‍, ഫാരിസ് ഫൈസല്‍ എന്നിവര്‍ വിസ ഏറ്റുവാങ്ങുന്നതിന് സാക്ഷ്യം വഹിച്ചു.

തങ്ങള്‍ക്ക് ലഭിച്ച അംഗീകാരത്തിന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന് താരങ്ങള്‍ നന്ദി അറിയിച്ചു.

വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന പ്രതിഭകള്‍ക്ക് യു.എ.ഇ. ഭരണകൂടം നല്‍കുന്നതാണ് പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ.

മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍, മീര ജാസ്മിന്‍ അവതാരകരായ നൈല ഉഷ, മിഥുന്‍ രമേശ് എന്നീ മലയാള താരങ്ങള്‍ക്കാണ് മുമ്പ് ഗോള്‍ഡന്‍ വിസ ലഭിച്ചത്.


Content Highlight: nazriya nasim and fahad fasil got golden visa