'എത്ര തവണയാണ് ഞാന്‍  നോ പറയുക'- വര്‍ഷങ്ങള്‍ക്കു ശേഷം അഭിമുഖം നല്‍കി നയന്‍താര
Indian Cinema
'എത്ര തവണയാണ് ഞാന്‍ നോ പറയുക'- വര്‍ഷങ്ങള്‍ക്കു ശേഷം അഭിമുഖം നല്‍കി നയന്‍താര
ന്യൂസ് ഡെസ്‌ക്
Sunday, 6th October 2019, 9:14 pm

മുംബൈ:അഭിമുഖങ്ങളില്‍ നിന്നും സമൂഹമാധ്യമങ്ങളില്‍ നിന്നും പൊതുവെ മാറി നില്‍ക്കുന്ന തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ആദ്യമായി ഒരു അഭിമുഖം നല്‍കിയിരിക്കുകയാണ്. ഫാഷന്‍ മാഗസിനായ വോഗ് ഇന്ത്യയ്ക്കാണ് താരം അഭിമുഖം നല്‍കിയിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സൗത്ത് ഇന്ത്യന്‍ സിനിമയില്‍ 15 വര്‍ഷത്തോളമായി നായികാ പദവിയിലിരിക്കുന്ന നയന്‍താര തന്റെ സിനിമയിലെ തെരഞ്ഞെടുപ്പുകളെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ്.

താന്‍ മുഖ്യ കഥാപാത്രമായുള്ള സിനിമകളില്‍ എല്ലാ തീരുമാനം താന്‍ തന്നെ എടുക്കുമെന്നും എന്നാല്‍ ചില സമയങ്ങളില്‍ ഭര്‍ത്താക്കന്‍മാരോ കാമുകന്‍മാരോ കേന്ദ്ര കഥാപാത്രമായുള്ള കഥകളുമായി ചിലര്‍ സമീപിക്കാറുണ്ടെന്നും അത് ആവശ്യമാണോ എന്നാണ് ഞാന്‍ ചോദിക്കാറുള്ളതെന്നും നയന്‍താര പറയുന്നു.

സിനിമവിജയം തലയ്ക്കു പിടിക്കുന്ന ആളല്ല താനെന്നും യഥാര്‍ത്ഥത്തില്‍  താന്‍ നല്ല സിനിമകള്‍ നല്‍കുന്നില്ലേ എന്നാണ്  ഭയപ്പെടാറുള്ളതെന്നും നയന്‍താര വ്യക്തമാക്കി.

എന്തു കൊണ്ടാണ് അധികാരം പുരുഷന്‍മാരില്‍ മാത്രം കേന്ദ്രീകൃതമായിരിക്കുന്നത്. സത്യത്തില്‍ സ്ത്രീകള്‍ക്ക് എനിക്ക് ഇതാണ് വേണ്ടതെന്നുപറയാനുള്ള ആത്മവിശ്വാസം ഇപ്പോഴും ലഭിച്ചിട്ടില്ല. അത് ലിംഗപരമായ വിഷയമല്ല പക്ഷേ ഞാന്‍ നിങ്ങളുടെ വാക്കുകള്‍ ശ്രദ്ധിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ തിരിച്ചും ശ്രദ്ധിക്കണം നയന്‍താര പറയുന്നു.

2011ല്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്ത സമയത്തെക്കുറിച്ചും നയന്‍താര തുറന്നു പറഞ്ഞു. താന്‍ തന്റേതു മാത്രമായ ഇടത്തിലായിരുന്നന്നെന്നും
താന്‍ അഭിനയിച്ച സിനിമകളും പാട്ടുകളും ആ സമയത്ത് താന്‍ കാണാറില്ലായിരുന്നെന്നാണ് ഇവര്‍ വ്യക്തമാക്കിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നായകനൊപ്പമുള്ള പ്രാധാന്യം കുറഞ്ഞ ഗ്ലാമര്‍ റോളുകള്‍ ചെയ്യുന്നതിനും നയന്‍താര വ്യക്തമായ ഉത്തരം നല്‍കി. ചില സമയങ്ങളില്‍ നമുക്ക് ഒരു ചോയിസുണ്ടാവില്ല. എത്ര തവണയാണ് താന്‍ നോ എന്ന് പറയുക എന്നാണ് ഇതേക്കുറിച്ച് അവര്‍ പറഞ്ഞത്. വേണമെങ്കില്‍ ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കി എനിക്ക് വ്യക്തത വരുത്താം, പക്ഷേ ഞാന്‍ എന്താണ് ചിന്തിക്കുന്നത് എന്ന് ജനങ്ങളെ അറിയിക്കാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല. ഞാന്‍ സ്വകാര്യത ആഗ്രഹിക്കുന്ന വ്യക്തിയാണ്. പല സമയങ്ങളിലും മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചിട്ടുണ്ടെന്നും ഇത് തനിക്ക് കൈകാര്യം ചെയ്യാന്‍ പറ്റില്ലെന്നും മറിച്ച് തന്റെ ജോലി സിനിമാഭിനയം ആണെന്നും ബാക്കി സിനിമകള്‍ സംസാരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ഭാവിവരനായ സംവിധായകന്‍ വിഘ്‌നേഷ് ശിവനോടൊപ്പം ഭാവിയില്‍ സിനിമാ നിര്‍മാണ മേഖലയിലേക്കും കടക്കാനാഗ്രഹിക്കുന്നതായും നയന്‍താര വ്യക്തമാക്കി.