കീര്‍ത്തി സുരേഷിന്റെ അമ്മയായി നയന്‍താര? ഞെട്ടലോടെ ആരാധകര്‍
DMOVIES
കീര്‍ത്തി സുരേഷിന്റെ അമ്മയായി നയന്‍താര? ഞെട്ടലോടെ ആരാധകര്‍
ന്യൂസ് ഡെസ്‌ക്
Saturday, 8th August 2020, 7:53 pm

രജനീകാന്ത് അടുത്തതായി അഭിനയിക്കുന്ന സിനിമയാണ് അണ്ണാത്തെ. സിരുതൈ സിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താര, കീര്‍ത്തി സുരേഷ് എന്നിവര്‍ അഭിനയിക്കുന്നുണ്ട്. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം കീര്‍ത്തി സുരേഷിന്റെ അമ്മയുടെ വേഷത്തിലാണ് നയന്‍ താര എത്തുന്നതെന്നാണ് സൂചന.

നാലു പ്രധാന സ്ത്രീ കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. നയന്‍താരയെയും കീര്‍ത്തി സുരേഷിനെയും കൂടാതെ ഖുശ്ബു സുന്ദര്‍, മീന തുടങ്ങിയര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

കീര്‍ത്തിയുടെ അമ്മയായി നയന്‍താര എത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനു പിന്നാലെ വലിയ ഞെട്ടലാണ് നയന്‍താര ആരാധകര്‍ രേഖപ്പെടുത്തിയത്. നിലവില്‍ സൗത്ത് ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താര പദവിയില്‍ നില്‍ക്കുന്ന നയന്‍താര അമ്മ വേഷത്തിലെത്തുന്നോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

അതേ സമയം ചിത്രത്തില്‍ നയന്‍താരയുടെ കഥാപാത്രമെന്താണെന്നതില്‍ ഇതുവരെ ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല. ചിത്രത്തിന്റെ ആദ്യ ഘട്ട ചിത്രീകരണം ഹൈദരാബാദില്‍ വെച്ച് പൂര്‍ത്തിയായതാണ്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് രണ്ടാം ഘട്ട ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്.

മൂക്കൂത്തി അമ്മന്‍ എന്ന ചിത്രമാണ് നയന്‍താരയുടെ അടുത്തതായി പുറത്തു വരാനുള്ളത്. ആമസോണ്‍ പ്രൈമില്‍  റിലീസ് ചെയ്ത പെന്‍ഗ്വിന്‍ ആണ് കീര്‍ത്തി സുരേഷിന്റെ അവസാനം ഇറങ്ങിയ ചിത്രം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ