ദിവസവേതനക്കാരായ തൊഴിലാളികള്‍ക്ക് സഹായവുമായി നയന്‍താരയും; 20 ലക്ഷം രൂപ കൈമാറി
COVID-19
ദിവസവേതനക്കാരായ തൊഴിലാളികള്‍ക്ക് സഹായവുമായി നയന്‍താരയും; 20 ലക്ഷം രൂപ കൈമാറി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 4th April 2020, 4:21 pm

ചെന്നൈ: രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വരുമാനം നിലച്ച ദിവസ വേതനക്കാരായ സിനിമാ തൊഴിലാളികള്‍ക്ക് സഹായവുമായി തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താരയും.

തമിഴ് സിനിമാ മേഖലയിലെ ദിവസ വേതനക്കാരായ തൊഴിലാളികള്‍ക്കായി 20 ലക്ഷം രൂപയാണ് നയന്‍താര നല്‍കിയത്. ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ(ഫെഫ്‌സി) വഴിയാണ് താരം തുക നല്‍കിയത്.

നേരത്തെ നടി ഐശ്വര്യ രാജേഷ് 1 ലക്ഷം രൂപ നല്‍കിയിരുന്നു. സൂര്യ, വിജയ് സേതുപതി, രജനികാന്ത്, ശിവകാര്‍ത്തികേയന്‍ തുടങ്ങിയ താരങ്ങളും സാമ്പത്തിക സഹായവുമായി എത്തിയിരുന്നു.

ദിവസ വേതനക്കാരായവരെ സഹായക്കാന്‍ താരങ്ങള്‍ മുന്നോട്ട് വരണമെന്ന് അഭ്യര്‍ഥിച്ച് ഫെഫ്‌സി പ്രസിഡന്റ് ആര്‍കെ സെല്‍വമണി രംഗത്തെത്തിയിരുന്നു.

നേരത്തെ സാമ്പത്തിക സഹായത്തിന് പുറമെ തൊഴിലാളികള്‍ക്കുള്ള ഭക്ഷണ സാധനങ്ങള്‍ പല താരങ്ങളും എത്തിച്ചു നല്‍കിയിരുന്നു. കേരളത്തില്‍ ഫെഫ്ക്കയുടെ നേതൃത്വത്തിലും നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു.

തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായവുമായി നടന്‍ മോഹന്‍ലാല്‍ 10 ലക്ഷം രൂപയും നടി മഞ്ജു വാര്യര്‍ 5 ലക്ഷം രൂപയും നല്‍കിയിരുന്നു.