ഗോവയില്‍ അമ്മയുടെ പിറന്നാള്‍ ആഘോഷമാക്കി നയന്‍താര, ചിത്രങ്ങള്‍ വൈറല്‍
DMOVIES
ഗോവയില്‍ അമ്മയുടെ പിറന്നാള്‍ ആഘോഷമാക്കി നയന്‍താര, ചിത്രങ്ങള്‍ വൈറല്‍
ന്യൂസ് ഡെസ്‌ക്
Tuesday, 15th September 2020, 10:58 am

തെന്നിന്ത്യന്‍ ലേഡിസൂപ്പര്‍സ്റ്റാര്‍ നയന്‍താരയും കാമുകന്‍ വിഘ്‌നേഷ് ശിവനും ഗോവയില്‍ നടത്തിയ യാത്രയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇപ്പോഴിതാ അമ്മ ഓമന കുര്യന്റെ പിറന്നാള്‍ ദിനം ഗോവയില്‍ വെച്ച് ആഘോഷമാക്കിയിരിക്കുകയാണ് നടി.

വിഘ്‌നേഷ് ശിവനാണ് പിറന്നാളാഘോഷത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെച്ചിരിക്കുന്നത്. ഹാപ്പി ബര്‍ത്ത്‌ഡേ മൈ ഡിയറസ്റ്റ് അമ്മൂ, മിസിസ് കുര്യന്‍ എന്നാണ് വിഘ്‌നേഷ് ശിവന്‍ ഫോട്ടോയ്‌ക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

നേരത്തെ നയന്‍ാതരയുടെയും വിഘ്‌നേഷിന്റെയും ഗോവയില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കൊച്ചിയില്‍ വെച്ച് ഓണം ആഘോഷിച്ച ശേഷമാണ് നയന്‍താര കുടുംബത്തോടൊപ്പം ഗോവയിലേക്ക് പറന്നത്. വിഘ്‌നേഷിന്റെ കുടുംബവും ഇവരോടൊപ്പമുണ്ടായിരുന്നു.

കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം സിനിമാ തിരക്കുകളില്‍ നിന്നും വിട്ടു നിന്ന നയന്‍താര ഇപ്പോള്‍ കൂടുതലായും കുടുംബത്തോടൊപ്പമാണ് സമയം ചെലവഴിക്കുന്നത്.

ആര്‍.ജെ ബാലാജി സംവിധാനം ചെയ്യുന്ന മുക്കുത്തി അമ്മനാണ് നയന്‍താരയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ചിത്രത്തില്‍ ദേവീ വേഷത്തിലാണ് നയന്‍താര എത്തുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ