നയന്‍താര വീണ്ടും മലയാളത്തിലേക്ക്; കുഞ്ചാക്കോ ബോബനൊപ്പം ത്രില്ലര്‍ ചിത്രം നിഴല്‍
Malayala cinema
നയന്‍താര വീണ്ടും മലയാളത്തിലേക്ക്; കുഞ്ചാക്കോ ബോബനൊപ്പം ത്രില്ലര്‍ ചിത്രം നിഴല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 18th October 2020, 5:05 pm

ഒരു ഇടവേളയ്ക്ക് ശേഷം നയന്‍താര വീണ്ടും മലയാള സിനിമയില്‍ നായികയായെത്തുന്നു. സംസ്ഥാന അവാര്‍ഡ് ജേതാവായ എഡിറ്റര്‍ അപ്പു എന്‍ നമ്പൂതിരി ആദ്യമായി സംവിധാനം ചെയ്യുന്ന നിഴല്‍ എന്ന ചിത്രത്തിലൂടെയാണ് നയന്‍താര വീണ്ടും മലയാളത്തിലേക്കെത്തുന്നത്.

ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകന്‍. അഞ്ചാം പാതിരയ്ക്ക് ശേഷം കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ത്രില്ലര്‍ ചിത്രം കൂടിയാണ് നിഴല്‍.

കുഞ്ചാക്കോ ബോബന്‍- നായന്‍താര ജോഡി മുഴുനീള നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആദ്യ ചിത്രം കൂടിയായിരിക്കും ഇത്.

എസ്. സഞ്ജീവ് തിരക്കഥയൊരുക്കുന്ന ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയ്‌ക്കൊപ്പം സംവിധായകന്‍ ഫെല്ലിനി ടി പി ഗണേഷ് ജോസ്, അഭിജിത് എം. പിള്ള എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

ദീവക് ഡി മേനോനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സംഗീതം സൂരജ് എസ് കുറുപ്പ്. അപ്പു എന്‍. ഭട്ടതിരിയും അരുണ്‍ലാലും ചേര്‍ന്നാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.

സ്റ്റെഫി സേവ്യറാണ് വസ്ത്രാലങ്കാരം, ഉമേഷ് രാധാകൃഷ്ണനാണ് ചീഫ് അസോസിയേറ്റ് ഡയരക്ടര്‍. ചിത്രത്തിന്റെ ടൈറ്റില്‍ ഡിസൈനിംഗ് ചെയ്തിരിക്കുന്നത് നാരായണ ഭട്ടതിരിയാണ്.

ധ്യാന്‍ ശ്രീനിവാസ് സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായ ‘ലൗ ആക്ഷന്‍ ഡ്രാമ’യിലാണ് നയന്‍ താര അവസാനമായി മലയാളത്തില്‍ വേഷമിട്ടത്. 2019ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Nayanthara again acting in Malayalam after a while with Kunchako Boban in Nizhal