വിഘ്നേഷ് നയന്‍സ് പ്രണയസാക്ഷത്കാരം: താര ജോഡികള്‍ വിവാഹിതരായി
Entertainment news
വിഘ്നേഷ് നയന്‍സ് പ്രണയസാക്ഷത്കാരം: താര ജോഡികള്‍ വിവാഹിതരായി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 9th June 2022, 12:31 pm

തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും സംവിധായകനും നിര്‍മാതാവുമായ വിഘ്‌നേഷ് ശിവനും വിവാഹിതരായി. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോര്‍ട്ടിലായിരുന്നു പ്രൗഡ ഗംഭീരമായ ചടങ്ങുകള്‍ നടന്നത്. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. നീണ്ടനാളത്തെ പ്രണയത്തിനൊടുവിലാണ് സംവിധായകനായ വിഘ്നേഷ് ശിവനും നയന്‍സും വിവാഹിതരാകുന്നത്.

‘ഇന്ന് ജൂണ്‍ 9, ഞങ്ങളുടെ ദിവസം. എന്റെ ജീവിതം കടന്നുപോയ എല്ലാ സുന്ദര മനുഷ്യരില്‍ നിന്നുമുള്ള, ദൈവത്തിനും പ്രപഞ്ചത്തിനും നന്മയ്ക്കും നന്ദി. ഓരോ നല്ല ആത്മാവും, ഓരോ നല്ല നിമിഷവും, ഓരോ നല്ല യാദൃശ്ചികതയും, ഓരോ നല്ല അനുഗ്രഹവും, ഷൂട്ടിംഗിലെ എല്ലാ ദിവസവും, ജീവിതത്തെ മനോഹരമാക്കിയ ഓരോ പ്രാര്‍ത്ഥനയും.

എല്ലാ നല്ല പ്രാര്‍ത്ഥനകള്‍ക്കും ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഇപ്പോള്‍, ഇതെല്ലാം എന്റെ ജീവിതത്തിലെ സ്‌നേഹത്തിനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു നയന്‍താര, എന്റെ തങ്കമേ, ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നടക്കുന്ന കാര്യത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ആവേശം തോന്നുന്നു. എല്ലാ നന്മകള്‍ക്കും വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.

ഞങ്ങളുടെ പ്രിയപ്പെട്ട കുടുംബത്തിനും ഏറ്റവും നല്ല സുഹൃത്തിനും മുന്നില്‍ ഔദ്യോഗികമായി ഒരു പുതിയ അധ്യായം ആരംഭിക്കുന്നു’ എന്നാണ് വിവാഹത്തിന് മുന്നോടിയായി വിഘ്നേഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ചടങ്ങ് നടക്കുന്ന റിസോര്‍ട്ടിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല. ഇന്ത്യന്‍ സിനിമാ ലോകത്ത് നിന്നുള്ള നിരവധി താരങ്ങള്‍ ചടങ്ങിനെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാറൂഖ് ഖാന്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഷാറൂഖ് ഖാന്‍ നായകനാകുന്ന അറ്റ്‌ലി ചിത്രത്തില്‍ നയന്‍താരയാണ് നായിക.

Content Highlight : Nayantara and Viknesh shivan got married