എഡിറ്റര്‍
എഡിറ്റര്‍
ബീഹാറില്‍ തീവണ്ടിക്ക് നേരെ മാവോവാദി ആക്രമണം
എഡിറ്റര്‍
Thursday 13th June 2013 4:48pm

bihar

പാട്‌ന: ബീഹാറിലെ ജമൂയ് റെയില്‍വേ സ്റ്റേഷന് സമീപം മാവോവാദികള്‍ തീവണ്ടി ആക്രമിച്ചു. ദന്‍ബാദ്-പാട്‌ന ഇന്റര്‍സിറ്റി എക്‌സ്പ്രസിനു നേര്‍ക്കാണ് ആക്രമണം ഉണ്ടായത്.
Ads By Google

ആക്രമണത്തില്‍ രണ്ടു പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും അറിയുന്നു. ഇന്ന് ഉച്ചയോടെയാണ് അക്രമണമുണ്ടായത്. ആക്രമണം നടക്കുമ്പോള്‍ സി.ആര്‍.പി.എഫ്, ആര്‍.എഫ്.പി ജവാന്‍മാന്‍ തീവണ്ടിയിലുണ്ടായിരുന്നു.

അക്രമണത്തെ തുടര്‍ന്ന് ദല്‍ഹി-ഹൗറ റൂട്ടില്‍ തീവണ്ടി താഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്.  ഏകദേശം 20 മിനിറ്റോളം വെടിവെയ്പ് നീണ്ടെന്നാണ് അറിയുന്നത്. ട്രെയിന്‍ സുരക്ഷിതമായി അടുത്ത സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.

ഭടന്‍മാരുടെ ആയുധങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു മാവോവാദികളുടെ ലക്ഷ്യമെന്നാണ് പ്രാഥമിക വിവരം.

Advertisement