കുക്ക് ചെയ്യും, തുണി നനച്ചത് വിരിക്കും, അത് മടക്കും... അങ്ങനെ എന്തെല്ലാം കാര്യങ്ങള്‍ ഞാന്‍ കല്യാണത്തിന് ശേഷം ഇഷ്ടമില്ലാതെ ചെയ്തിട്ടുണ്ട്: നവ്യ നായര്‍
Entertainment news
കുക്ക് ചെയ്യും, തുണി നനച്ചത് വിരിക്കും, അത് മടക്കും... അങ്ങനെ എന്തെല്ലാം കാര്യങ്ങള്‍ ഞാന്‍ കല്യാണത്തിന് ശേഷം ഇഷ്ടമില്ലാതെ ചെയ്തിട്ടുണ്ട്: നവ്യ നായര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 2nd May 2023, 10:32 pm

കല്യാണത്തിന് ശേഷം ഇഷ്ടമല്ലാതിരുന്നിട്ട് കൂടി താന്‍ ചെയ്ത കാര്യങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് നവ്യ നായര്‍. നവ്യയുടെ തിരിച്ചുവരവിലെ രണ്ടാം സിനിമയായ ജാനകി ജാനേയുടെ പ്രമോഷന്റെ ഭാഗമായി മീഡിയവണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നവ്യ ഇഷ്ടമല്ലാതിരുന്നിട്ട് കൂടി താന്‍ ചെയ്തിട്ടുള്ള കാര്യങ്ങളെ കുറിച്ച് പറഞ്ഞത്

തിരിച്ചുവരവിന് ശേഷം നവ്യ ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്ന മള്‍ട്ടിടാസ്‌കിങ്ങുകളെ കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് നവ്യ ഇക്കാര്യങ്ങള്‍ പറഞ്ഞത്. സിനിമയില്‍ അഭിനയിക്കുന്നതോടൊപ്പം തന്നെ ടി.വി. ഷോകളില്‍ പങ്കെടുക്കുകയും ഡാന്‍സ് സ്‌കൂളില്‍ ടീച്ചറായി ജോലി ചെയ്യുകയുമൊക്കെ ചെയ്യുന്നത് എന്‍ജോയ് ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിനിടയിലാണ് നവ്യ താന്‍ ഇഷ്ടമല്ലാതിരുന്നിട്ട് കൂടി ചെയ്ത കാര്യങ്ങളെ കുറിച്ച് പറഞ്ഞത്.

‘കല്യാണത്തിന് ശേഷം എനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത പലകാര്യങ്ങളും ഞാന്‍ മള്‍ട്ടിടാസ്‌കിങ് ആയി ചെയ്തിട്ടുണ്ട്. കുക്ക് ചെയ്യും, തുണി നനച്ചത് വിരിക്കും, അത് മടക്കും, അത് അയേണ്‍ ചെയ്യാന്‍ കൊടുക്കും, അത് തിരിച്ചു വാങ്ങി എണ്ണി വീട്ടില്‍ വെക്കും, അങ്ങനെ എന്തെല്ലാം കാര്യങ്ങള്‍ ഇഷ്ടമില്ലാതെ ചെയ്തിട്ടുണ്ട് ‘ നവ്യ പറഞ്ഞു.

എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഇപ്പോള്‍ പ്രൊഫഷണല്‍ കരിയറില്‍ ചെയ്യുന്ന മള്‍ട്ടിടാസ്‌കിങ് ആയിട്ടുള്ള കാര്യങ്ങളെല്ലാം താന്‍ ഇഷ്ടത്തോട് കൂടി ചെയ്യുന്നതാണെന്നും നവ്യ പറയുന്നു. നിലവില്‍ സിനിമയില്‍ അഭിനയിക്കുന്നതോടൊപ്പം തന്നെ ഡാന്‍സ് പ്രോഗ്രാമുകളില്‍ പങ്കെടുക്കുകയും ഡാന്‍സ് പഠിപ്പിക്കുകയും വിവിധ ടി.വി.ഷോകളില്‍ പങ്കെടുക്കുയും ചെയ്യുന്നുണ്ട് നവ്യ. അതെല്ലാം താന്‍ ഇഷ്ടത്തോടെയാണ് ചെയ്യുന്നത് എന്നും, ഇഷ്ടത്തോട് കൂടി ചെയ്യുന്നത് കൊണ്ട് തന്നെ അതെല്ലാം കൂടുതല്‍ എളുപ്പമാണെന്നും നവ്യ പറയുന്നു.

മള്‍ട്ടിടാസ്‌കിങ് താന്‍ കുട്ടിക്കാലം മുതല്‍ക്കെ ചെയ്യുന്നുണ്ടെന്നും നവ്യ അഭിമുഖത്തില്‍ പറയുന്നുണ്ട്. ‘നേരത്തെ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്തും ഞാന്‍ മള്‍ടിടാസ്‌കിങ് ചെയ്തിരുന്നു, അന്നും ഞാന്‍ അഭിനയിക്കുന്നതിനോടൊപ്പം ഡാന്‍സ് പ്രോഗ്രാമുകള്‍ ചെയ്യുകയും പഠനം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്തിരുന്നു, എല്ലാ സ്ത്രീകളും മള്‍ട്ടിടാസ്‌കിങ് ചെയ്യുന്നുണ്ട്’ നവ്യ പറഞ്ഞു.

ജാനകി ജാനേ ആണ് ഉടന്‍ റിലീസിന് ഒരുങ്ങുന്ന നവ്യയുടെ ചിത്രം. മെയ് 12നാണ് ചിത്രം റിലീസ് ചെയ്യുന്നത്. അനീഷ് ഉപാസന രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘ജാനകി ജാനേ’. എസ്. ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സാണ് ജാനകി ജാനേ അവതരിപ്പിക്കുന്നത്. ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ നിര്‍മിക്കുന്ന ജാനകി ജാനെയില്‍ സൈജു കുറുപ്പ്, ജോണി ആന്റണി, ഷറഫുദ്ധീന്‍, കോട്ടയം നസീര്‍, അനാര്‍ക്കലി, പ്രമോദ് വെളിയനാട്, ജെയിംസ് ഏലിയാ, സ്മിനു സിജോ, ജോര്‍ജ് കോര, അഞ്ജലി സത്യനാഥ്, സതി പ്രേംജി, ശൈലജ കൊട്ടാരക്കര, അന്‍വര്‍, മണികണ്ഠന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

content highlights: Navyanair talks about the jobs she did after marriage without interest