'പിണക്കം മാറ്റി'; പഞ്ചാബ് കോണ്‍ഗ്രസിനെ സിദ്ദു തന്നെ നയിക്കുമെന്ന് ഹരീഷ് റാവത്ത്
national news
'പിണക്കം മാറ്റി'; പഞ്ചാബ് കോണ്‍ഗ്രസിനെ സിദ്ദു തന്നെ നയിക്കുമെന്ന് ഹരീഷ് റാവത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th October 2021, 9:09 pm

ചണ്ഡീഗഡ്: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി നവജ്യോത് സിംഗ് സിദ്ദു തുടരുമെന്ന് പഞ്ചാബിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത്. സിദ്ദുവിന്റെ രാജി കോണ്‍ഗ്രസ് ഹൈക്കമാന്റ് തള്ളുകയായിരുന്നു.

ഹൈക്കമാന്റ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് നവജ്യോത് സിംഗ് സിദ്ദു പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിദ്ദുവിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും പ്രഖ്യാപനം വെള്ളിയാഴ്ച  ഉണ്ടാകുമെന്നും ഹരീഷ് റാവത്ത് പറഞ്ഞു.

സിദ്ദു ഇന്ന് ഹൈക്കമാന്റ് നേതാക്കളുമായി ദൽഹയില്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ തേടണമെന്ന് ഹൈക്കമാന്റ് സിദ്ദുവിനോട് ആവശ്യപ്പെട്ടന്നാണ് വിവരം.

അതേസമയം, പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗുമായി ഇന്ന് വൈകീട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു.

അമരീന്ദര്‍ സിംഗിന്റെ മൊഹാലിയിലെ ഫാംഹൗസിലായിരുന്നു കൂടിക്കാഴ്ച. പാര്‍ട്ടിക്കെതിരെ പരസ്യ നിലപാട് എടുത്തതിന് ശേഷം ഇത് ആദ്യമായാണ് അമരീന്ദര്‍ സിംഗും മുഖ്യമന്ത്രിയും തമ്മില്‍ കാണുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Navjot Sidhu To Continue as Punjab Congress Chief, Formal Announcement on Friday Harish Rawat