എഡിറ്റര്‍
എഡിറ്റര്‍
മിഷന്‍ ഇംപോസിബിള്‍; ഐ.ആര്‍.എന്‍.എസ്.എസ് എച്ച് 1 ഉപഗ്രഹവിക്ഷേപണം പരാജയപ്പെട്ടു
എഡിറ്റര്‍
Thursday 31st August 2017 8:32pm

ന്യൂഡല്‍ഹി: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നുമുള്ള ഐ.ആര്‍.എന്‍.എസ്.എസ് എച്ച് 1 ഉപഗ്രഹവിക്ഷേപണം പരാജയപ്പെട്ടു. വിക്ഷേപിച്ച ഉപഗ്രഹത്തിന്റെ ഹീറ്റ് ഷീല്‍ഡ് അടര്‍ന്നു മാറാതിരുന്നതാണ് പരാജയത്തിന് കാരണം. ഐ.എസ്.ആര്‍.ഒ ദൗത്യം പരാജയം അംഗീകരിച്ചിട്ടുണ്ട്.

പി.എസ്.എല്‍.വി സി-39 ആണ് 1425 കിലോഗ്രാം ഭാരമുണ്ടായിരുന്ന ഉപഗ്രഹം വഹിച്ചിരുന്നത്. ഗതി നിര്‍ണയത്തിന് വേണ്ടിയുള്ള ഏഴ് ‘നാവിക്’ ഉപഗ്രഹങ്ങളില്‍ ഒന്ന് പ്രവര്‍ത്തനരഹിതമായതിനെത്തുടര്‍ന്ന് പകരം അയച്ച ഉപഗ്രഹമാണിത്. 2013ല്‍ വിക്ഷേപിച്ച ഐ.ആര്‍.എന്‍.എസ്.എസ്. -1 എ എന്ന ഉപഗ്രഹത്തിലെ മൂന്ന് റുബിഡിയം അറ്റോമിക് ക്ലോക്കുകള്‍ പ്രവര്‍ത്തനരഹിതമായിരുന്നു.


Also Read:  അമിത വേഗം ചോദ്യം ചെയ്ത വൃദ്ധന് അമ്പാട്ടി റായിഡുവിന്റെ ക്രൂരമര്‍ദ്ദനം; താരത്തിനെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ, വീഡിയോ കാണാം


പ്രതിരോധം, വ്യോമ-കപ്പല്‍-റോഡ് ഗതാഗതം എന്നിവയ്ക്കുള്ള വിവരങ്ങള്‍ക്കുപുറമേ മൊബൈല്‍ ഫോണ്‍ അധിഷ്ഠിത ജി.പി.എസ് സേവനങ്ങളും ഇതിലൂടെ ലഭിക്കുമെന്നായിരുന്നു ഐ.എസ്.ആര്‍.ഒ പറഞ്ഞിരുന്നത്.

നാവികിന്റെ പൂര്‍ണതോതിലുള്ള പ്രവര്‍ത്തനം ജനുവരി മുതല്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.

Advertisement