എഡിറ്റര്‍
എഡിറ്റര്‍
കൊച്ചി നാവിക ആസ്ഥാനത്ത് ശിപായി വെടിയേറ്റു മരിച്ചു
എഡിറ്റര്‍
Thursday 13th June 2013 8:24am

eranakulam

കൊച്ചി: കൊച്ചി നാവിക ആസ്ഥാനത്ത് ശിപായി വെടിയേറ്റ് മരിച്ചു. തമിഴ്‌നാട് വെല്ലൂര്‍ സ്വദേശി എ.രാധയാണ്(48) മരിച്ചത്.

ഡിഫന്‍സ് സെക്യൂരിറ്റി കോര്‍ വിഭാഗത്തിലെ ശിപായി ആണ്.  ഇന്നലെ രാത്രി 10.30 നായിരുന്നു സംഭവം. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.

Ads By Google

വെടിയൊച്ച കേട്ട് തൊട്ടടുത്ത് ഡ്യൂട്ടി നോട്ടുകയായിരുന്ന സെന്‍ട്രിയും ഗാര്‍ഡും ഓടിയെത്തിയ പ്പോഴാണ് രാധ വെടിയേറ്റു കിടക്കുന്നതു കണ്ടത്.
ഇയാള്‍ക്ക് ഭാര്യയും മൂന്നു മക്കളുമുണ്ട്.

മരണത്തെകുറിച്ച് അന്വേഷിക്കാന്‍ നേവി ബോര്‍ഡ് ഓഫ് എന്‍ക്വയറി രൂപീകരിച്ചിട്ടുണ്ട്. നിലവില്‍ ഹാര്‍ബര്‍ പോലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നു.

കഴിഞ്ഞ വര്‍ഷമാണ് സബ് ലഫ്റ്റനന്റ് അരുണ്‍കുമാര്‍(27)ഐ.എന്‍.എസ് ദ്രോണാചാര്യയില്‍ വെടിയേറ്റു മരിച്ചത്. ഇദ്ദേഹം ആത്മഹത്യ ചെയ്താതാണെന്നായിരുന്നു പിന്നീട് കണ്ടെത്തിയത്. അരുണ്‍കുമാറും തമിഴ്‌നാട് സ്വദേശിയായിരുന്നു.

Advertisement