കാന്താര-നവരസ കേസ്; പൃഥ്വിരാജിന്റെ മൊഴിയെടുക്കുമെന്ന് പൊലീസ്
Entertainment news
കാന്താര-നവരസ കേസ്; പൃഥ്വിരാജിന്റെ മൊഴിയെടുക്കുമെന്ന് പൊലീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 14th February 2023, 10:32 am

കാന്താര സിനിമയിലെ ‘വരാഹരൂപം’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകര്‍പ്പവകാശ കേസില്‍ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി കഴിഞ്ഞ ദിവസം കോഴിക്കോട് പോലീസ് സ്‌റ്റേഷനില്‍ ഹാജരായിരുന്നു. സിനിമയിലെ വരാഹരൂപം പാട്ട് ഒറിജിനലാണെന്നും പകര്‍പ്പവകാശ ലംഘനം നടന്നിട്ടില്ലെന്നും ഋഷഭ് ഷെട്ടി മാധ്യമങ്ങളോട് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് മൊഴി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇതേ നിലപാടുമായി മുമ്പോട്ട് പോകുമെന്നും, ഇക്കാര്യങ്ങളെല്ലാം പെലീസിനോട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

പൊലീസ് മൊഴിയെടുക്കാന്‍ വിളിച്ചത് സാധാരണ നടപടി ക്രമങ്ങളുടെ ഭാഗമായിട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. ഋഷഭ് ഷെട്ടിക്ക് പുറമെ നിര്‍മാതാവ് വിജയ് കിര്‍ഗന്ദൂറിനെയും ഇന്നലെ കോഴിക്കോട് പൊലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു.

കാന്താരയുടെ കേരളത്തിലെ വിതരണക്കാരന്‍ നടന്‍ പൃഥ്വിരാജ് സുകുമാരനാണ്. പൃഥ്വിരാജുള്‍പ്പടെ ഇനി ഏഴ് പേരില്‍ നിന്നും മൊഴിയെടുക്കാനുണ്ടെന്നും പൊലീസ് പറഞ്ഞു. തൈക്കുടം ബ്രിഡ്ജിന്റെ നവരസ എന്ന ഗാനത്തിന്റെ പകര്‍പ്പാണ് വരാഹരൂപം എന്നാരോപിച്ച് കപ്പ ടി.വിക്ക് വേണ്ടി മാതൃഭൂമി പ്രിന്റിങ് ആന്‍ഡ് പബ്ലിക്കേഷന്‍സാണ് പൊലീസില്‍ പരാതി നല്‍കിയത്.

CONTENT HIGHLIGHT: NAVARASA, VARAHAROOPAM CASE, PRITHVIRAJ RISHAP SHETTY