Administrator
Administrator
ലിബിയയില്‍ ഹെലികോപ്റ്റര്‍ ആക്രമണം തുടങ്ങി: നാറ്റോ
Administrator
Saturday 4th June 2011 9:49am

natoവാഷിംങ്ടണ്‍: ലിബിയയില്‍ ബ്രിട്ടീഷ് അപ്പാച്ചെ ഹെലിക്കോപ്റ്ററുകള്‍ ആക്രമണം തുടങ്ങിയതായി നാറ്റോ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഗദ്ദാഫിയുടെ സൈന്യത്തിന് കീഴിലുള്ള ബ്രെഗയിലെ ഒരു സൈനിക പരിശോധന കേന്ദ്രവും റഡാര്‍ കേന്ദ്രവും രണ്ടു സൈനിക താവളങ്ങളും ഹെലിക്കോപ്റ്റര്‍ ആക്രമണത്തില്‍ തകര്‍ത്തതായി നാറ്റോ അറിയിച്ചു.

ഇതിനിടെ ലിബിയയിലെ വിവിധ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഫ്രഞ്ച് ഗസേല്‍ ഹെലിക്കോപ്റ്ററുകളും ആക്രമണം തുടങ്ങിയതായി നാറ്റോ സ്ഥിരീകരിച്ചിട്ടുണ്ട്. ലിബിയയില്‍ വ്യോമാക്രമണത്തിനു ശക്തിപകരാന്‍ നാലു ബ്രിട്ടീഷ് അപ്പാച്ചെ ഹെലിക്കോപ്റ്ററുകള്‍ അനുവദിക്കാന്‍ കഴിഞ്ഞമാസമാണ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ തീരുമാനിച്ചത്.

ബുധനാഴ്ച ചേര്‍ന്ന യോഗത്തിനു ശേഷം ലിബിയയിലെ സൈനിക നടപടി 90 ദിവസത്തേയ്ക്കു കൂടി നീട്ടാന്‍ നാറ്റോ തീരുമാനിച്ചിരുന്നു. ലിബിയയിലെ നാറ്റോയുടെ ദൗത്യത്തിനു ആവശ്യമായി വന്നാല്‍ ഹെലിക്കോപ്റ്റര്‍ ആക്രമണം തുടരുമെന്നും വിജയകരമായി ലക്ഷ്യം പൂര്‍ത്തീകരിക്കുമെന്നും നാറ്റോ വ്യക്തമാക്കി.

Advertisement