ശിവരാജ് സിങ് ചൗഹാന്‍, വസുന്ധര രാജെ, രമണ്‍സിങ് എന്നിവരെ ബി.ജെ.പി ഉപാധ്യക്ഷരാക്കി
national news
ശിവരാജ് സിങ് ചൗഹാന്‍, വസുന്ധര രാജെ, രമണ്‍സിങ് എന്നിവരെ ബി.ജെ.പി ഉപാധ്യക്ഷരാക്കി
ന്യൂസ് ഡെസ്‌ക്
Thursday, 10th January 2019, 10:48 pm

ന്യൂദല്‍ഹി: ബി.ജെ.പിയുടെ മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ഛത്തീസ്ഗഢിലെയും മുഖ്യമന്ത്രിമാരായിരുന്ന ശിവരാജ് സിങ് ചൗഹാന്‍, വസുന്ധര രാജെ, രമണ്‍സിങ് എന്നിവരെ പാര്‍ട്ടി ഉപാധ്യക്ഷരാക്കി നിയമിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തില്‍ നേതാക്കള്‍ക്ക് നിര്‍ണ്ണായക പങ്ക് വഹിക്കാന്‍ കഴിയുമെന്നതിനാലാണ് മൂവരെയും ഉപാധ്യക്ഷന്മാരാക്കി അമിത് ഷാ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

നേരത്തെ മധ്യപ്രദേശിലെ തോല്‍വിക്ക് പിന്നാലെ ദേശീയപദവി വഹിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മധ്യപ്രദേശിലെ ജനങ്ങളെ സേവിച്ച് സാധാരണ ജീവിതം നയിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞിരുന്നു.

മുതിര്‍ന്ന നേതാവായ ഷീലാ ദീക്ഷിതിനെ കോണ്‍ഗ്രസ് ഇന്ന് ദല്‍ഹി ഘടകത്തിന്റെ ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബി.ജെ.പി നേതൃത്വത്തിലേക്കും മുതിര്‍ന്ന നേതാക്കളെ കൊണ്ടുവന്നിരിക്കുന്നത്.