എഡിറ്റര്‍
എഡിറ്റര്‍
നായികയായപ്പോള്‍ ടെന്‍ഷന്‍ കൂടി: നസ്‌റിയ
എഡിറ്റര്‍
Monday 4th March 2013 10:22am

ബാലതാരമായും അവതാരികയായും സ്‌ക്രീനില്‍ തിളങ്ങിയ നസ്‌റിയ ഇപ്പോള്‍ മാഡ് ഡാഡിലൂടെ നായികാവേഷത്തിലെത്തിയതിന്റെ ത്രില്ലിലാണ്. എങ്കിലും നായികാ വേഷങ്ങള്‍ ഏറെ ഉത്തരവാദിത്തപ്പെട്ട ജോലിയാണെന്നാണ് നസ്‌റിയ പറയുന്നത്.

Ads By Google

നമ്മളില്‍ക്കൂടി കഥ വികസിക്കുമ്പോള്‍ ഒരുപാട് ആലോചിച്ച് വേണംപെര്‍ഫോം ചെയ്യേണ്ടത്. ആദ്യമൊക്കെ ഒരു ടെന്‍ഷനും ഇല്ലാതെയായിരുന്നു സിനിമകള്‍ ചെയ്തത്. പക്ഷേ മാഡ് ഡാഡിന്റെ കഥാപാത്രം കിട്ടിയപ്പോള്‍ സിനിമയിലെ ടെന്‍ഷന്‍ എന്തെന്ന് ശരിക്കും അറിഞ്ഞുതുടങ്ങിയെന്ന് നസ്‌റിയ പറയുന്നു.

നായികയായെങ്കിലും ജീവിതത്തില്‍ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. പണ്ട് സ്‌കൂളില്‍ പോകുന്നതുപോലെ തന്നെ പോകുന്നു. കൂട്ടുകാരോടൊത്ത് അടിച്ചുപൊളിക്കുന്നു. അതാണ് തന്റെ ഇഷ്ടം.

അഭിനയത്തിന്റെ ബാലപാഠങ്ങള്‍വരെ പഠിപ്പിച്ചു തന്ന ഒരു സ്‌കൂള്‍ ആയിരുന്നു ബ്ലെസി അങ്കിളിന്റെ പളുങ്കിന്റെ ലൊക്കേഷന്‍. സിനിമ തുടങ്ങുന്നതിനു മുന്‍പ് അഞ്ചുദിവസം നീണ്ടുനിന്ന പരിശീലനക്കളരിയുണ്ടായിരുന്നു.

കഥാപാത്രത്തിന്റെ ശരിക്കുമുള്ള വേഷം ധരിച്ചു മാത്രമേ അതില്‍ ബ്ലെസി അങ്കിള്‍ പങ്കെടുപ്പിക്കത്തുള്ളായിരുന്നു. ഞാന്‍ തന്നെ ഡബ്ബു ചെയ്യണമെന്നും അദ്ദേഹത്തിന് നിര്‍ബന്ധം ഉണ്ടായിരുന്നു.

ആദ്യ സിനിമയായതുകൊണ്ട് കരയുന്നതുപോലും ഗ്ലിസറിന്‍ ഇല്ലാതെയായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഒരു പക്ഷേ കഥാപാത്രത്തിലേക്ക് ആഴ്ന്നിറങ്ങാന്‍ എനിക്കു കഴിഞ്ഞതും ആ നിര്‍ബന്ധബുദ്ധികൊണ്ടായിരിക്കാം. എന്നെ സംബന്ധിച്ച് എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമായിരുന്നു ആ സിനിമ- നസ്‌റിയ പറയുന്നു.

നിവിന്‍പോളിയോടൊപ്പം നേരം എന്ന സിനിമയില്‍ നസ്‌റിയ അഭിനയിച്ചു കഴിഞ്ഞു. മിഴിലും മലയാളത്തിലും ഇറങ്ങുന്ന നേരത്തിന്റെ റിലീസ് മെയ് മൂന്നിനാണ്.  തമിഴില്‍ ജെയ്ക്ക് ഒപ്പമുള്ള തിരുമണം എന്നും നിക്കാഹ് എന്ന സിനിമയുടെ ഒരു ഷെഡ്യൂള്‍കൂടി നസ്‌റിയയ്ക്ക് പൂര്‍ത്തിയാക്കാനുണ്ട്.

ധനുഷിനോടൊപ്പമുള്ള നയ്യാണ്ടി എന്ന ചിത്രത്തിനായുള്ള തയ്യാറെടപ്പിലാണ് നസ്‌റിയ ഇപ്പോള്‍. ലവ്‌സ്‌റ്റോറിയായ നയ്യാണ്ടിയില്‍ ധനുഷിനോടൊപ്പം ഒരുപാട് കോമ്പിനേഷന്‍ സീനുകള്‍ താരത്തിനുണ്ട്. ദേശീയ അവാര്‍ഡ് ജേതാവിനോടൊപ്പം അഭിനയിക്കുന്നതിന്റെ ചെറിയൊരു ടെന്‍ഷന്‍ ഇപ്പോഴേ ഉണ്ടെന്നാണ് നസ്‌റിയ പറയുന്നത്.

Advertisement