നാട്ടില്‍ പോകും മുമ്പ് കൂടിക്കാഴ്ച വേണമെന്ന് തുഷാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്; കേസ് കൊടുത്താല്‍ നേരിടുമെന്ന് നാസില്‍ അബ്ദുല്ല
kERALA NEWS
നാട്ടില്‍ പോകും മുമ്പ് കൂടിക്കാഴ്ച വേണമെന്ന് തുഷാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്; കേസ് കൊടുത്താല്‍ നേരിടുമെന്ന് നാസില്‍ അബ്ദുല്ല
ന്യൂസ് ഡെസ്‌ക്
Wednesday, 11th September 2019, 11:07 pm

അബൂദാബി: തുഷാര്‍ വെള്ളാപ്പള്ളി തനിക്കെതിരെ കേസ് നല്‍കിയാല്‍ നേരിടുമെന്ന് നാസില്‍ അബ്ദുല്ല. നാട്ടില്‍ പോകും മുമ്പ് കൂടിക്കാഴ്ച വേണമെന്ന് തുഷാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേരില്‍ കണ്ട് ചര്‍ച്ച നടത്തുമെന്നും നാസില്‍ പറഞ്ഞു.തുഷാറിന്റെ കമ്പനിയില്‍ ഇടപാടുകള്‍ക്ക് ചുമതലപ്പെടുത്തിയ ആളാണ് തനിക്ക് ചെക്ക് നല്‍കിയതെന്നും നാസില്‍ അബ്ദുല്ല മാധ്യമങ്ങളോട് പറഞ്ഞു.

നാസിലിനെതിരെ ഗൂഢാലോചന, കൃത്രിമരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ക്രിമിനല്‍ കേസ് നല്‍കുമെന്നു തുഷാര്‍ പറഞ്ഞിരുന്നു. പത്തു വര്‍ഷം വരെ തടവും നാടുകടത്തലും ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നാസിലിന് ചെക്ക് കൈമാറിയ ആളെ മനസിലായെന്നും ഗൂഢാലോചനക്കാരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും തുഷാര്‍ പറഞ്ഞു. പണം മാത്രമായിരുന്നു ഇവരുടെ ലക്ഷ്യം. രാഷ്ട്രീയമോ സാമുദായികപരമോ ആയ മറ്റു ലക്ഷ്യങ്ങളില്ലെന്നും തുഷാര്‍ വ്യക്തമാക്കി.

നാസിലിന് ചെക്ക് കൈമാറിയ വ്യക്തിക്കെതിരെയും കേസു നല്‍കുമെന്നു തുഷാര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം കോടതിക്കു കൈമാറും. അജ്മാനില്‍ കേസ് നടത്തിപ്പിനായി അഭിഭാഷകനു പവര്‍ ഓഫ് അറ്റോര്‍ണി കൈമാറിയതായും നാളെ കേരളത്തിലേക്കു മടങ്ങുമെന്നും തുഷാര്‍ മനോരമ ന്യൂസിനോടു പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തുഷാറിനെതിരായ കേസില്‍ നാസിലിന് മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും വിശ്വാസ്യതയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി അദ്ദേഹത്തിനെതിരായ കേസ് തള്ളിയിരുന്നത്.