എഡിറ്റര്‍
എഡിറ്റര്‍
മലയാളികള്‍ക്ക് വിഷുദിനാശംസകളുമായി പ്രധാനമന്ത്രി; അതും നല്ല പച്ച മലയാളത്തില്‍
എഡിറ്റര്‍
Friday 14th April 2017 10:32am

ന്യൂദല്‍ഹി: വിഷു പുലരിയുടെ നിറവിലുള്ള മലയാളികള്‍ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ വിഷു ആശംസകള്‍.

ആശംസയെന്നു പറഞ്ഞാല്‍ ചുമ്മാ ഒരു ആശംസയല്ല, നല്ല പച്ചമലയാളത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വിഷു ആശംസ.

‘കേരളത്തിലെ ജനങ്ങള്‍ക്ക് എന്റെ വിഷു ആശംസകള്‍. വരും വര്‍ഷം സന്തോഷവും നല്ല ആരോഗ്യവും പ്രദാനം ചെയ്യട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ

Advertisement