2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ മോദി തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി; നിതീഷല്ലെന്ന് ജെ.ഡി.യു ജനറല്‍ സെക്രട്ടറി
national news
2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ മോദി തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി; നിതീഷല്ലെന്ന് ജെ.ഡി.യു ജനറല്‍ സെക്രട്ടറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th August 2021, 6:18 pm

പട്‌ന: എന്‍.ഡി.എ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി തന്നെ ആയിരിക്കുമെന്ന് ജെ.ഡി.യു ജനറല്‍ സെക്രട്ടറി
കെ.സി. ത്യാഗി.

എന്‍.ഡി.എയുടെ നേതാവ് മോദിയാണെന്നും 2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ മോദി തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമെന്നുമാണ് ത്യാഗി പറഞ്ഞത്.

പ്രധാനമന്ത്രി പദത്തിലേക്ക് എല്ലാ യോഗ്യതയുമുള്ള നേതാവാണ് നിതീഷ് കുമാറെന്ന പരാമര്‍ശത്തിന് പിന്നാലെയാണ് ത്യാഗിയുടെ പ്രതികരണം.

അതേസമയം, പ്രധാനമന്ത്രിയാകാനുള്ള ഗുണങ്ങളും പ്രധാനമന്ത്രിസ്ഥാനം ഒരാള്‍ക്കുവേണ്ടി അവകാശപ്പെട്ടുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് ജെ.ഡി.യു ദേശീയ അധ്യക്ഷന്‍ ലാലന്‍ സിംഗ് പറഞ്ഞത്.

” പി.എം മെറ്റീരിയല്‍ എന്നാല്‍ അദ്ദേഹത്തിന് (നിതീഷ് കുമാറിന്) രാജ്യത്തെ നയിക്കാനുള്ള കഴിവും ശേഷിയുമുണ്ട്. പക്ഷേ, ഞങ്ങള്‍ ഒരു ചെറിയ പാര്‍ട്ടിയാണ്, ഞങ്ങള്‍ എങ്ങനെ അതിന് അവകാശവാദം ഉന്നയിക്കും,” ലാലന്‍ സിംഗ് പറഞ്ഞു.

ബി.ജെ.പിയുമായുള്ള അതൃപ്തി നിതീഷ് കുമാര്‍ പ്രകടിപ്പിച്ചു തുടങ്ങിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിസ്ഥാനത്തേക്കെത്താന്‍ നിതീഷിന് യോഗ്യതയുണ്ടെന്ന വിലയിരുത്തല്‍ ജെ.ഡി.യുവിന് അകത്തുണ്ടായത്.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Narendra Modi will be PM candidate for 2024 general elections, says JDU leader KC Tyagi