എഡിറ്റര്‍
എഡിറ്റര്‍
രാഹുലിന്റെ പുത്തന്‍ഭാവത്തേയും ജനപ്രീതിയേയും മോദി ഭയക്കുന്നു: ശരദ് പവാര്‍
എഡിറ്റര്‍
Saturday 18th November 2017 2:45pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പുത്തന്‍ ഭാവത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ഭയക്കുവെന്ന് എന്‍.സി.പി തലവന്‍ ശരദ് പവാര്‍. അതുകൊണ്ടാണ് ബോഫേഴ്‌സ് കേസ് വീണ്ടും കുത്തിപ്പൊക്കി ഗാന്ധി കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും പവാര്‍ കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പ് അടുത്ത ഗുജറാത്തില്‍ കോണ്‍ഗ്രസിന് ലഭിക്കുന്ന ജനപ്രീതിയില്‍ ബിജെ.പിയുടെ കേന്ദ്രനേതൃത്വം അങ്ങേയറ്റത്തെ ആശങ്കയിലാണെന്നും പവാര്‍ പറയുന്നു.

രാഹുല്‍ഗാന്ധിയുടെ ഈ പുതിയ ഭാവത്തെ ബി.ജെ.പിയും മോദിയും ഭയക്കുകയാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചത് പഴയ രാഹുലല്ലെന്ന് അവര്‍ക്ക് കൃത്യമായി അറിയാം.


Dont Miss ‘വായടക്ക്, നിങ്ങളുടെ ഭീഷണിയൊന്നും ഇങ്ങോട്ട് വേണ്ട’; കര്‍ണിസേനയുടെ ഭീഷണികളുടെ മുനയൊടിച്ച് പത്മാവതിയ്ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയ


അതുകൊണ്ട് തന്നെ പഴയ വിവാദങ്ങളായ ബോഫേഴ്‌സ് ഉള്‍പ്പെടെ കുത്തിപ്പൊക്കികൊണ്ട് ഗാന്ധികുടുംബത്തിന്റെ പ്രതിച്ഛായയ്ക്ക് ഏതെങ്കിലും വിധത്തില്‍ മങ്ങള്‍വരുത്താനാണ് ബി.ജെ.പിയുടെ ശ്രമം.

സാമ്പത്തികസ്ഥിരതയെ കുറിച്ചുള്ള കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അവകാശവാദം വെറും കോമാളിത്തമാണെന്നും പവാര്‍ പറഞ്ഞു. പുതിയ തൊഴിലുകള്‍ സൃഷ്ടിക്കുക എന്ന കാര്യം മറന്നുകഴിഞ്ഞിരിക്കുന്നു.

രാജ്യത്തെ വലിയ വലിയ കമ്പനികളെല്ലാം തൊഴിലാളികളെ പറഞ്ഞുവിടുകയാണ്. ടെക്‌സ്റ്റൈല്‍ മേഖലയില്‍ 20,000 തൊഴിലുകള്‍ നഷ്ടമായിക്കഴിഞ്ഞു. കോണ്‍ഗ്രസുമായി കൈകോര്‍ത്ത് മുന്നോട്ടുപോകാന്‍ തങ്ങള്‍ തയ്യാറായെന്നും കോണ്‍ഗ്രസുമായുള്ള തെരഞ്ഞെടുപ്പ് സഖ്യം ആലോചനയിലുണ്ടെന്നും പവാര്‍ പറഞ്ഞു.

Advertisement