എഡിറ്റര്‍
എഡിറ്റര്‍
ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ബി.ജെ.പി പാര്‍ലമെന്റ് ബോര്‍ഡില്‍ നരേന്ദ്ര മോഡി
എഡിറ്റര്‍
Sunday 31st March 2013 11:21am

ന്യൂദല്‍ഹി: ബി.ജെ.പി ദേശീയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. ആറ് വര്‍ഷത്തിന് ശേഷം ഗുജറാത്ത് മുഖ്യമന്ത്രി നേരന്ദ്ര മോഡി പാര്‍ലമെന്റ് ബോര്‍ഡില്‍ തിരിച്ചെത്തി എന്നതാണ് ഭാരവാഹി പട്ടികയുടെ പ്രധാന പ്രത്യേകത.

Ads By Google

പാര്‍ട്ടി പ്രസിഡന്റ് രാജ്‌നാഥ് സിംഗ് മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിയെ സന്ദര്‍ശിച്ചതിനു ശേഷമാണ് ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചത്. ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി പദം ലക്ഷ്യമിടുന്ന നരേന്ദ്ര  മോഡിക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണ് പുതിയ നീക്കം.

സ്മൃതി ഇറാനി ദേശീയ വൈസ് പ്രസിഡന്റ്. കേരളത്തില്‍ നിന്നുള്ള പി.കെ കൃഷ്ണദാസിനെ ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുത്തു. വരുണ്‍ഗാന്ധി, അമിതി ഷാ എന്നിവരുള്‍പ്പെടെ 10 ജനറല്‍ സെക്രട്ടറിമാരെയും 13 സെക്രട്ടറിമാരെയും തിരഞ്ഞെടുത്തു.

അടല്‍ ബിഹാരി വാജ്‌പേയി, എല്‍.കെ അദ്വാനി, സുഷമ സ്വരാജ്, വെങ്കയ്യ നായിഡു, അരിണ്‍ ജെയ്റ്റ്‌ലി ഉള്‍പ്പെടെ 12 അംഗ സമിതിയാണ് നേതൃത്വത്തിലുള്ളത്. മുക്താര്‍ അബ്ബാസ് നഖ്വിയാണ് ന്യൂനപക്ഷ പ്രതിനിധി. സരോജ പാണ്ഡെ മഹിളാ മോര്‍ച്ചയുടെ മേല്‍നോട്ടം വഹിക്കും.

യശ്വന്ത് സിംഗും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് യാദവും പാര്‍ലമെന്ററി ബോര്‍ഡില്‍ ഇടംപിടിച്ചില്ല.

Advertisement