എഡിറ്റര്‍
എഡിറ്റര്‍
ഗൗരി ലങ്കേഷിനെ അധിക്ഷേപിച്ചവരെ പിന്തുണയ്ക്കുന്നതിനെ ന്യായീകരിച്ച് ബി.ജെ.പി; ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന മോദി ആരെയും ബ്ലോക്ക് ചെയ്യില്ല
എഡിറ്റര്‍
Friday 8th September 2017 10:25am

ന്യൂദല്‍ഹി: ഗൗരി ലങ്കേഷിന്റെ വധത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചവരെ പ്രധാനമന്ത്രി മോദി ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന സംഭവത്തില്‍ വിശദീകരണവുമായി ബി.ജെ.പി.

മോദി ഒരാളെ പിന്തുടരുന്നത് കൊണ്ട് അതയാള്‍ക്കുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റല്ല. ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ടെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന മോദി ട്വിറ്ററില്‍ ആരെയും അണ്‍ ഫോളോ ചെയ്യുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്തിട്ടില്ല. തട്ടിപ്പും കൊള്ളയും നടത്തിയതായി ആരോപിക്കപ്പെട്ട രാഹുല്‍ഗാന്ധിയെയും ട്വിറ്ററില്‍ തന്നെ അധിക്ഷേപിച്ച കെജ്‌രിവാളിനെയും മോദി ഫോളോ ചെയ്യുന്നുണ്ട്. ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.


Read more:  ‘സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിക്കുന്നവര്‍, വര്‍ഗീയ വിഷം ചൊരിയുന്നവര്‍’ ട്വിറ്ററില്‍ മോദി ഫോളോ ചെയ്യുന്ന ക്രിമിനലുകളെ തെളിവുസഹിതം തുറന്നുകാട്ടി ആള്‍ട്ട് ന്യൂസ്


ബി.ജെ.പിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് പോകുകയും മോദിയെ അധിക്ഷേപിക്കുകയും ചെയ്ത പാര്‍ത്ഥേഷ് പട്ടേലിനെ മോദി ഇപ്പോഴും പിന്തുടരുന്നുണ്ടെന്നും ബി.ജെ.പി ഐ.ടി സെല്‍ പ്രസ്താവനയില്‍ പറയുന്നു.

സോഷ്യല്‍മീഡിയയില്‍ അധിക്ഷേപം ചൊരിയുന്നവരെ മോദി പിന്തുടരുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. മോദി പിന്തുടരുന്നവരില്‍ വലിയൊരു വിഭാഗം തുടര്‍ച്ചയായി അധിക്ഷേപവാക്കുകള്‍ ചൊരിയുന്നവരും, വ്യാജ പ്രചരണം നടത്തുന്നവരും, സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളിലൂടെ കുപ്രസിദ്ധി നേടിയവരും ലൈംഗിക അധിക്ഷേപങ്ങള്‍ നടത്തുന്നവരും, വര്‍ഗീയ വിഷം ചൊരിയുന്നവരുമാണെന്നാണ് റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.

Advertisement