എഡിറ്റര്‍
എഡിറ്റര്‍
‘മതിയായ സുരക്ഷ ഒരുക്കൂ എന്നിട്ടാകാം ബുള്ളറ്റ് ട്രെയിന്‍’; പ്രതിഷേധത്തെത്തുടര്‍ന്ന് മുംബൈ ദുരന്തത്തില്‍ അനുശോചനമറിയിച്ചുകൊണ്ടുള്ള ട്വീറ്റ് ഡിലീറ്റ് ചെയ്ത് നരേന്ദ്ര മോദി
എഡിറ്റര്‍
Monday 2nd October 2017 3:37pm

 

ന്യൂദല്‍ഹി: മുംബൈ എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ ദുരന്തത്തിന് അനുശോചനമറിയിച്ച പ്രധാനമന്ത്രിയുടെ ട്വീറ്റ് പിന്‍വലിച്ചു. ട്വീറ്റിന് മറുപടിയായി റെയില്‍വേയുടെയും കേന്ദ്രത്തിന്റെയും അനാസ്ഥ ചൂണ്ടിക്കാണിച്ച് കമന്റുകള്‍ വന്നതോടെയാണ് ട്വീറ്റ് ഡിലീറ്റ് ചെയ്തത്.

മുംബൈ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരഞ്ജലി അര്‍പ്പിക്കുന്നു. പരിക്കേറ്റവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്നായിരുന്നു മോദിയുടെ ട്വീറ്റ്. എന്നാല്‍ മതിയായ സുരക്ഷ ഒരുക്കാന്‍ റെയില്‍വേ ശ്രമിക്കാത്തതുകൊണ്ടാണ് ദുരന്തമുണ്ടായതെന്ന് പറഞ്ഞു നിരവധിപേരാണ് കമന്റുമായി മോദിയുടെ ട്വീറ്റിന് താഴെ വരുന്നത്.


Also Read: ഹാദിയയെ ഈ നരകയാതനയിലേക്ക് തള്ളി വിട്ടതില്‍ എസ്.ഡി.പി.ഐയ്ക്കും ഷെഫിന്‍ ജഹാനുമുള്ള പങ്ക്; ഷാഹിന എഴുതുന്നു


ശിവജിയുടെ പ്രതിമ നിര്‍മ്മാണത്തിനും ബുള്ളറ്റ് ട്രെയിനിനുമായി കോടികള്‍ ചെലവാക്കുമ്പോള്‍ ജനങ്ങളുടെ സുരക്ഷയെ എന്തുകൊണ്ടാണ് മാനിക്കാത്തതെന്നാണ് പലരുടെയും ചോദ്യം.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുംബൈ എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷനിലെ തിക്കിലും തിരക്കിലും പെട്ട് 22 പേര്‍ മരിച്ചത്. സ്റ്റേഷനിലെ അപര്യാപ്തമായ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് നേരത്തെ പലരും മുന്നറിയിപ്പു നല്‍കിയിരുന്നെങ്കിലും അത് അവഗണിച്ചതാണ് ദുരന്തത്തിന് കാരണം.

പ്രധാനമന്ത്രിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അദ്ദേഹം നേരിട്ടുതന്നെയാണ് ഉപയോഗിക്കുന്നതെന്ന് 2015 ല്‍ ആര്‍.ടി.ഐയ്ക്ക് നല്‍കിയ മറുപടിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു.

Advertisement