എഡിറ്റര്‍
എഡിറ്റര്‍
‘അമ്പത് കോടിയുടെ കാമുകി’സുനന്ദ പുഷ്‌കറിനെതിരെയുള്ള മോഡിയുടെ പരാമര്‍ശം വിവാദമാകുന്നു
എഡിറ്റര്‍
Tuesday 30th October 2012 12:45am

ന്യൂദല്‍ഹി: കേന്ദ്ര സഹമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ അപമാനിച്ചതിനെ തുടര്‍ന്ന് വിവാദത്തിലായിരിക്കുകയാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. ‘ അമ്പത് കോടിയുടെ കാമുകി’എന്നാണ് സുനന്ദ പുഷ്‌കറിനെ മോഡി വിശേഷിപ്പിച്ചത്.

Ads By Google

രണ്ടാം യു.പി.എ സര്‍ക്കാറിന്റെ തുടക്കത്തില്‍ കേന്ദ്ര മന്ത്രിയായിരുന്ന ശശി തരൂര്‍ ഐ.പി.എല്‍ വിവാദത്തെ തുടര്‍ന്ന് രാജി വെക്കുകയായിരുന്നു. ഇതിനെ പരോക്ഷമായി വിമര്‍ശിച്ചാണ് മോഡി സുന്ദയെ അമ്പത് കോടിയുടെ കാമുകി എന്ന് വിശേഷിപ്പിച്ചത്.

‘ കോണ്‍ഗ്രസിന് ഒരു മന്ത്രിയുണ്ട്. ക്രിക്കറ്റില്‍ നിന്ന് സ്വത്ത് സമ്പാദിച്ചെന്ന് അദ്ദഹേത്തിനെതിരെ ആരോപണമുണ്ടായിരുന്നു. സംഭവം വിവാദമായപ്പോള്‍ അതിലുള്‍പ്പെട്ടെ സ്ത്രീയുടെ പേരിലുള്ള അമ്പത് കോടിയില്‍ തനിക്ക് പങ്കില്ലെന്നാണ് ഈ മന്ത്രി പറഞ്ഞത്. അമ്പത് കോടിയുടെ കാമുകിയെ കുറിച്ച് നിങ്ങളാരെങ്കിലും കേട്ടിട്ടുണ്ടോ?’- മോഡി ട്വിറ്ററില്‍ കുറിച്ചു.

കൊച്ചി ഐ.പി.എല്ലില്‍ തരൂരിനും ഷെയര്‍ ഉണ്ടെന്നും അക്കാലത്ത് തരൂരിന്റെ കാമുകിയായിരുന്ന സുനന്ദ പുഷ്‌കറിന്റെ പേരിലുള്ള ഓഹരികള്‍ തരൂരിന്റേതാണെന്നുമായിരുന്നു വിവാദം.

മോഡിയുടെ ഇപ്പോഴത്തെ പരാമര്‍ശം തരംതാണതും നിരുത്തരവാദപരവുമാണെന്നാണ് പരക്കേയുള്ള ആക്ഷേപം.

Advertisement