എഡിറ്റര്‍
എഡിറ്റര്‍
മമത അധികാരത്തില്‍ വന്നതിന് ശേഷം പുതിയ തൊഴിലവസരങ്ങളൊന്നും ഉണ്ടായിട്ടില്ല: നാരായണ സ്വാമി
എഡിറ്റര്‍
Monday 1st October 2012 9:21am

ചെന്നൈ: യു.പി.എ സര്‍ക്കാറിന്റെ സാമ്പത്തിക നടപടികളില്‍ പ്രതിഷേധിച്ച് രാജിവെച്ച് ഇറങ്ങിപ്പോയ മമതാ ബാനര്‍ജിക്കെതിരെ കേന്ദ്രമന്ത്രി നാരായണ സ്വാമി .വെസ്റ്റ് ബംഗാളില്‍ മമതാ ബാനര്‍ജി അധികാരത്തില്‍ വന്നതിന് ശേഷം വെസ്റ്റ് ബംഗാളില്‍ പുതിയതായി ഒരു തൊഴില്‍ അവസരം പോലും ഉണ്ടായിട്ടില്ലെന്നാണ് നാരായണസ്വാമി പറയുന്നത്.

Ads By Google

‘മമത അധികാരത്തില്‍ വന്നതിന് ശേഷം അവിടെ പുതിയതയായി ഒരു വ്യവസായമോ തൊഴില്‍ അവസരമോ ഉണ്ടായിട്ടില്ല’. നാരായണസ്വാമി പറയുന്നു.

ജനങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടിയാണ്‌സര്‍ക്കാര്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ചില്ലറമേഖലയിലെ വിദേശ നിക്ഷേപം, ഡീസല്‍ വില വര്‍ധനവ് എന്നിവയില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ജന്ദര്‍മന്ദറില്‍ ഇന്ന് നടത്തുന്ന പ്രതിഷേധപ്രകടനത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement