വൃത്തിയായിട്ട് ചെയ്താല്‍ ഈ ഒറ്റ പടം കൊണ്ട് നിന്റെ ജീവിതം മാറുമെന്ന് രഞ്ജിയേട്ടന്‍ പറഞ്ഞു; അനുഭവം പറഞ്ഞ് നന്ദു
Entertainment
വൃത്തിയായിട്ട് ചെയ്താല്‍ ഈ ഒറ്റ പടം കൊണ്ട് നിന്റെ ജീവിതം മാറുമെന്ന് രഞ്ജിയേട്ടന്‍ പറഞ്ഞു; അനുഭവം പറഞ്ഞ് നന്ദു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 26th June 2021, 2:03 pm

സംവിധായകന്‍ രഞ്ജിത്തുമൊത്തുള്ള അനുഭവങ്ങള്‍ തുറന്നു പറയുകയാണ് നടന്‍ നന്ദു. രഞ്ജിത്ത് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സ്പിരിറ്റ് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ തന്നെ വിളിച്ചതിനെക്കുറിച്ചാണ് കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ നന്ദു പറയുന്നത്.

പടത്തിന്റെ കാര്യം പറയാന്‍ ആദ്യം വിളിച്ചത് ശങ്കര്‍ രാമകൃഷ്ണനാണെന്നും പിന്നീടാണ് രഞ്ജിത്ത് വിളിച്ചതെന്നും നന്ദു പറയുന്നു.

‘മദ്യപാനിയായാണ് അഭിനയിക്കേണ്ടത്. നിനക്കീ കഥാപാത്രം കൂതറയായും അഭിനയിക്കാം വൃത്തിയായും അഭിനയിക്കാം. വൃത്തിയായി അഭിനയിച്ചാല്‍ ഈ ഒറ്റ സിനിമകൊണ്ട് നിന്റെ ജീവിതം മാറുമെന്നും രഞ്ജിത്ത് പറഞ്ഞു. ഇരുപത് ദിവസം കൊണ്ട് താടിയും മുടിയുമെല്ലാം വളര്‍ത്തി ഏറ്റവും വൃത്തികെട്ട രൂപത്തില്‍ എന്റെ മുന്നില്‍ വന്ന് നില്‍ക്കണമെന്നും രഞ്ജിത്ത് പറഞ്ഞു,’ നന്ദു പറയുന്നു.

മധുപാലിന്റെ ഒഴിമുറി എന്ന ചിത്രത്തിന് വേണ്ടി നന്നായി ഡയറ്റ് ചെയ്തിരുന്നതുകൊണ്ട് സ്പിരിറ്റിന് വേണ്ടി പ്രത്യേകം ഡയറ്റ് ചെയ്യേണ്ടി വന്നില്ലെന്നും നന്ദു പറഞ്ഞു. സിനിമയുടെ മുഴുവന്‍ കഥയും തനിക്ക് അറിയില്ലായിരുന്നുവെന്നും തിയേറ്ററില്‍ പോയി പടം കണ്ടപ്പോഴാണ് മുഴുവന്‍ കഥയും മനസ്സിലായതെന്നും നന്ദു പറയുന്നു.

‘എന്റെ ഒരു സീനിലാണ് സിനിമ അവസാനിക്കുന്നതെന്നോ ഇത്രയും പ്രാധാന്യമുള്ള കഥാപാത്രമാണ് ചെയ്തതെന്നോ അറിയില്ലായിരുന്നു. പടം കണ്ടപ്പോഴാണ് അതെല്ലാം മനസ്സിലായത്. കഥാപാത്രത്തിന് നല്‍കിയ പ്രാധാന്യം കണ്ടപ്പോള്‍ സന്തോഷം തോന്നിയിരുന്നു,’ നന്ദു കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Nandhu says about Ranjith