എഡിറ്റര്‍
എഡിറ്റര്‍
കലാമൂല്യമുള്ള സിനിമകളുടെ ഭാഗമാകണം: നമിത
എഡിറ്റര്‍
Thursday 28th March 2013 11:11am

കിട്ടുന്ന സിനിമകളിലെല്ലാം അഭിനയിക്കാതെ കലാമൂല്യമുള്ള സിനിമകളുടെ ഭാഗമാകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് നടി നമിത.

വൈശാഖ് സംവിധാനം ചെയ്യുന്ന സൗണ്ട് തോമ ഏറെ പ്രതീക്ഷ നല്‍കുന്നുണ്ടെന്നും ദിലീപിനൊന്നിച്ചുള്ള അഭിനയം രസകരമായിരുന്നെന്നും നമിത പറയുന്നു.

Ads By Google

ട്രാഫിക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ തുടക്കം കുറിച്ച നമിത ഇന്ന് മലയാള അത്യാവശ്യം തിരക്കുള്ള നടിമാരില്‍ ഒരാള്‍ തന്നെയാണ്.

സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങള്‍ എന്ന സിനിമയില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചെങ്കിലും ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ തരംഗം ഉണ്ടാക്കാതെയാണ് കടന്നുപോയത്.

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുള്ളിപ്പുലിയും ആണ്‍കുട്ടിയും എന്ന ചിത്രത്തിലാണ് നമിത അടുത്തതായി അഭിനയിക്കാന്‍ പോകുന്നത്. ചിത്രത്തില്‍ നായകവേഷം ചെയ്യുന്നത് കുഞ്ചാക്കോ ബോബന്‍ ആണ്.

പുള്ളിപ്പുലിയും ആണ്‍കുട്ടിയും താന്‍ കാത്തിരുന്ന കഥാപാത്രമായിരുന്നെന്നും നല്ല രീതിയില്‍ തന്നെ സിനിമയെ ആളുകള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നമിത പറഞ്ഞു.

Advertisement