എഡിറ്റര്‍
എഡിറ്റര്‍
കേരളത്തിലെ ക്ഷേത്രങ്ങള്‍ ബ്രാഹ്മണര്‍ക്ക് തിരികെ നല്‍കണം; അബ്രാഹ്മണരെ ശാന്തിക്കാരായി നിയമിച്ച സര്‍ക്കാരും ദേവസ്വംബോര്‍ഡും മാപ്പ് പറയണമെന്നും നമ്പൂതിരി യോഗക്ഷേമ സഭ
എഡിറ്റര്‍
Saturday 7th October 2017 1:00pm

തിരുവനന്തപുരം: ക്ഷേത്രാചാരങ്ങള്‍ പാലിക്കാന്‍ ദേവസ്വം ബോര്‍ഡിന് കഴിയുന്നില്ലെങ്കില്‍ കേരളത്തിലെ ക്ഷേത്രങ്ങളുടെ ചുമതല ദേവസ്വം ബോര്‍ഡ് തിരിച്ചു നല്‍കണമെന്ന് നമ്പൂതിരി യോഗക്ഷേമ സഭ. ബ്രാഹ്മണര്‍ക്ക് ക്ഷേത്രങ്ങളുടെ ചുമതല നല്‍കിയില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും യോഗക്ഷേമ സഭ പറഞ്ഞു.

കേരളത്തിലെ ഭൂരിഭാഗം ക്ഷേത്രങ്ങളിലും ബ്രാഹ്മണ വിശ്വാസ പ്രകാരമുള്ള ആചാരങ്ങളാണ് പിന്തുടരുന്നത്. ഇതില്‍ ഭൂരിഭാഗം ക്ഷേത്രങ്ങളും ഇപ്പോള്‍ ദേവസ്വം ബോര്‍ഡിന്റെ അധീനയിലാണ്. അബ്രാഹ്മണരെ ഈ ക്ഷേത്രങ്ങളില്‍ ശാന്തിക്കാരായി നിയമിച്ചത് ക്ഷേത്രാചാരാങ്ങളെ ലംഘിക്കലാണെന്നും സഭ പറയുന്നു.

ക്ഷേത്രാചാരങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരും ദേവസ്വംബോര്‍ഡും വിശ്വാസികളോട് മാപ്പ് പറയണം.  നിലപാട് മാറ്റാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറായില്ലെങ്കില്‍ ക്ഷേത്രങ്ങളിലെ പൂജാകര്‍മങ്ങളില്‍ നിന്നും നമ്പൂതിരി വിഭാഗം വിട്ടുനില്‍ക്കും.


Dont Miss ‘ഒറ്റക്കയ്യാ ജയരാജാ, മറ്റേക്കയ്യും കാണില്ല’; ജനരക്ഷാ യാത്രയില്‍ കൊലവിളി മുദ്രാവാക്യവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍; വീഡിയോ പോസ്റ്റ് ചെയ്തത് വി.മുരളീധരന്‍


വിപ്ലവകരമായ മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ നിന്നിട്ടുള്ള നമ്പൂതിരി സമുദായം പൂജാകര്‍മങ്ങളില്‍ നിന്നും വിട്ട് നിന്നുകൊണ്ട് പ്രക്ഷോഭം സംഘടിപ്പിക്കാന്‍ മടിക്കില്ലെന്നും നമ്പൂതിരി യോഗക്ഷേമ സഭ പറയുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ആറ് ദളിതരടക്കം 36 അബ്രാഹ്മണ ശാന്തിമാരെ നിയമിക്കാന്‍ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ശുപാര്‍ശ ചെയ്തത്.

പിഎസ്സി മാതൃകയില്‍ എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയാണ് പാര്‍ട്ട് ടൈം ശാന്തി തസ്തികയിലേക്കുള്ള നിയമനപട്ടിക ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് തയ്യാറാക്കിയത്. അഴിമതിക്ക് അവസരം നല്‍കാതെ മെറിറ്റ് പട്ടികയും സംവരണ പട്ടികയും ഉള്‍പ്പെടുത്തി നിയമനം നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ആകെ 62 ശാന്തിമാരെ നിയമിക്കുന്നതിനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. മുന്നോക്ക വിഭാഗത്തില്‍ നിന്ന് 26 പേര്‍ മെറിറ്റ് പട്ടിക പ്രകാരം ശാന്തി നിയമനത്തിന് യോഗ്യത നേടി. പിന്നാക്കവിഭാഗങ്ങളില്‍ നിന്ന് 36 പേരും നിയമനപട്ടികയില്‍ ഇടം നേടി. ഇതില്‍ 16 പേര്‍ മെറിറ്റ് പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്.

പട്ടിക ജാതി വിഭാഗത്തില്‍ നിന്ന് ആറ് പേരെ ശാന്തിമാരായി നിയമിക്കുന്നത് തിരുവിതാംകൂര്‍ ദേവസ്വം ചരിത്രത്തില്‍ ആദ്യമായാണ്.

Advertisement