ബിനീഷ് കോടിയേരിയുടെ ചിത്രത്തോടൊപ്പം ശിശുദിന ആശംസ; വിവാദത്തിന് പിന്നാലെ പോസ്റ്റ് പിന്‍വലിച്ച് നജീബ് കാന്തപുരം
Kerala
ബിനീഷ് കോടിയേരിയുടെ ചിത്രത്തോടൊപ്പം ശിശുദിന ആശംസ; വിവാദത്തിന് പിന്നാലെ പോസ്റ്റ് പിന്‍വലിച്ച് നജീബ് കാന്തപുരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th November 2020, 2:00 pm

കോഴിക്കോട്: ബിനീഷ് കോടിയേരിയുടെ ചിത്രത്തോടൊപ്പം ശിശുദിനാശംസ നേര്‍ന്ന പോസ്റ്റ് പിന്‍വലിച്ച് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം.

ശിശുദിനാശംസകള്‍ എന്ന ക്യാപ്ഷനോടെ പങ്ക് വെച്ച ചിത്രം പൊളിറ്റിക്കല്‍ ട്രോള്‍ മാത്രമായി ആണ് ഉദേശിച്ചതെന്ന് നജീബ് കാന്തപുരം പറഞ്ഞു.

നമ്മുടെ രാജ്യത്തിന് എന്നും അഭിമാനം കൊള്ളാന്‍ കഴിയുന്ന മഹാനായ ചാച്ചാജിയുടെ ഓര്‍മകളെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു കൊണ്ട് തന്നെ രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ എത്തിപ്പെട്ട അപചയത്തെ തുറന്നു കാണിക്കുക എന്ന് മാത്രമേ കരുതിയിരുന്നുള്ളൂ.

എന്നാല്‍ ആക്ഷേപ ഹാസ്യത്തിന് വേണ്ടിയാണെങ്കില്‍ പോലും ചില ചേര്‍ത്തുവെക്കലുകള്‍ മഹാന്മാരുടെ ഓര്‍മകള്‍ക്ക് കളങ്കമാകുമെന്ന് ചൂണ്ടികാണിക്കപ്പെട്ടത് അംഗീകരിക്കുന്നു.

നെഹ്‌റുജിയുടെ ജന്മദിനത്തില്‍ ഇത്തരമൊരു ട്രൊള്‍ തെറ്റായ സന്ദേശം നല്‍കുമെന്ന അഭിപ്രായത്തെ മാനിക്കുന്നു. നല്ല ഉപദേശങ്ങള്‍ സ്വീകരിക്കാനും തിരുത്താനും സന്തോഷമേയുള്ളൂ. സ്‌നേഹത്തോടെ തിരുത്തിയ എല്ലാവര്‍ക്കും നന്ദിയും സ്‌നേഹവും അറിയിക്കുന്നെന്നും നജീബ് കാന്തപുരം ഫേസ്ബുക്കില്‍ എഴുതി.

ഡൂള്‍ന്യൂസിനെ  ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Najeeb Kanthapuram Facebook Post  Childrens Day Wishesh Bineesh Kodiyeri Photo