എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രിയെ കാണാന്‍ അനുമതി നല്‍കിയില്ല;അന്ധ്രാപ്രദേശില്‍ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു
എഡിറ്റര്‍
Friday 8th September 2017 10:57pm

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിനെ കാണാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് യുവാവ് പൊലീസ് നോക്കി നില്‍ക്കെ ആത്മഹത്യക്ക് ശ്രമിച്ചു. കടപ്പ ജില്ലയിലെ പ്രോഡിറ്റൂര്‍ സ്വദേശിയായ ശ്രീനിവാസ് റെഡ്ഡിയാണ് പരാതി പറയാന്‍ മുഖ്യമന്ത്രിയെ കാണാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് കീടനാശിനി കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡിനാരായണ റെഡ്ഡിയുടെ ബന്ധുവായ കേശവ റെഡ്ഡിക്കതിരെ പരാതി നല്‍കാനാണ് ശ്രീനിവാസ് റെഡ്ഡി കുടുംബസമേതം മുഖ്യമന്ത്രിയെ കാണാന്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുമതി നിഷേധിക്കുകയായിരുന്നു.


കണ്ണൂര്‍ കൂത്തുപറമ്പില്‍ ബോംബേറ്;രണ്ട് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു


ഒരു മധ്യസ്ഥന്‍ വഴി ശ്രീനിവാസ് 2012 ല്‍ കേശവ റെഡ്ഡി എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ ചെയര്‍മാനായ കേശവ റെഡ്ഡിക്ക് അഞ്ചു ലക്ഷം രൂപ കടം നല്‍കിയിരുന്നു. തുടര്‍ന്ന് നിരവധി തവണ കാശ് തിരിച്ച് ചോദിച്ചെങ്കിലും തിരികെ നല്‍കാന്‍ തയ്യാറായില്ല.

തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡിനാരായണ റെഡ്ഡിയെ കണ്ട് പരാതി പറഞ്ഞു. മൂന്ന് മാസത്തിനുള്ളില്‍ കാശ് തിരികെ തരുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. തുടര്‍ന്ന് മൂന്ന് മാസം കഴിഞ്ഞ് വീണ്ടും മന്ത്രിയെ സമീപിച്ചെങ്കിലും തന്നെ ശല്യപ്പെടുത്തരുതെന്നും പോയി ഇടനിലക്കാരനില്‍ നിന്നും പണം വാങ്ങാനും മന്ത്രി പറഞ്ഞു. തുടര്‍ന്നാണ് മുഖ്യമന്ത്രിയെ കണ്ട് പരാതി പറയാന്‍ ശ്രീനിവാസ് എത്തിയത്. എന്നാല്‍ അതിന് അനുമതി നിഷേധിച്ചതില്‍ മനം നൊന്ത് അദ്ദേഹം അത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

Advertisement