എഡിറ്റര്‍
എഡിറ്റര്‍
മുംബൈ- നാഗ്പൂര്‍ ദുരന്തോ എക്‌സ്പ്രസ് മഹാരാഷ്ട്രയില്‍ പാളംതെറ്റി
എഡിറ്റര്‍
Tuesday 29th August 2017 8:26am

മുംബൈ: മുംബൈ-നാഗ്പൂര്‍ ദുരന്തോ എക്‌സ്പ്രസ് പാളംതെറ്റി. മഹാരാഷ്ട്രയിലെ ടിറ്റ്‌വാലയിലാണ് ട്രെയിന്‍ പാളം തെറ്റിയത്.

ട്രെയിനിന്റെ ആറു എ.സി കോച്ചുകളാണ് പാളം തെറ്റിയതെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ ചില യാത്രക്കാര്‍ക്ക് നിസാര പരുക്കുണ്ട്. കല്ല്യാണില്‍ നിന്നും ദുരന്തനിവാരണ സേനയെ സ്ഥലത്തെത്തിച്ചിട്ടുണ്ട്.

അസന്‍ഗൗണിന് സമീപമുള്ള റെയില്‍വേ ക്രോസിങ്ങിലായിരുന്നു അപകടം നടന്നത്. ഒരാഴ്ചയ്ക്കിടെ മുംബൈയിലുണ്ടാവുന്ന രണ്ടാമത്തെ ട്രെയിന്‍ അപകടമാണിത്. ഒരുമാസത്തിനിടെ രാജ്യത്തുണ്ടാവുന്ന മൂന്നാമത്തെ ട്രെയിന്‍ അപകടവുമാണിത്.

രണ്ടാഴ്ച മുമ്പ് മുസാഫിര്‍നഗറിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ 27 പേര്‍ മരണപ്പെട്ടിരുന്നു. 60ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെ ഖൈഫിയത് എക്‌സ്പ്രസും അപകടത്തില്‍പ്പെട്ടിരുന്നു. തുടരെ തുടരെയുള്ള ട്രയിന്‍ അപകടങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു രാജിവെയ്ക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി അദ്ദേഹത്തോട് കാത്തിരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

Advertisement