എഡിറ്റര്‍
എഡിറ്റര്‍
കല്‍ക്കരി ഖനനം തടഞ്ഞതിന് നടി അമലയെ അറസ്റ്റ് ചെയ്തു
എഡിറ്റര്‍
Wednesday 10th October 2012 8:00am

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയുടെ ഭാര്യയും മുന്‍ കാല നടിയുമായ അമല അഖിനേനിയെ ഹൈദരാബാദ് പോലീസ്  അറസ്റ്റ് ചെയ്തു. വനമേഖലയിലെ കല്‍ക്കരി ഖനനം തടഞ്ഞതിനാണ് അമലയേയും കൂടെയുണ്ടായിരുന്ന ഒമ്പത് പേരെയും ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തത്.

Ads By Google

ഹൈദരാബാദിലെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തക കൂടിയായ അമലയെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. വനമേഖലയിലെ കല്‍ക്കരി ഖനനം ജൈവവൈവിദ്ധ്യത്തിന് കോട്ടം വരുത്തുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രകടനം നടത്തിയത്. പിന്നീട് ഇവരെ സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു. ഗ്രീന്‍ പീസ് പ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു പ്രകടനം നടത്തിയത്.

കേന്ദ്ര പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റി കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു നടിയുടെ അറസ്റ്റ്.

Advertisement