എഡിറ്റര്‍
എഡിറ്റര്‍
രക്തസമ്മര്‍ദ്ദവും ശാരീരികാസ്വസ്ഥതയും; നാദിര്‍ഷയുടെ ചോദ്യം ചെയ്യല്‍ മാറ്റിവെച്ചു
എഡിറ്റര്‍
Friday 15th September 2017 11:41am

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായെ ചോദ്യം ചെയ്യുന്നത് പൊലീസ് മാറ്റി വെച്ചു. ചോദ്യം ചെയ്യലിന് ആലുവ പൊലീസ് ക്ലബിലെത്തിയ നാദിര്‍ഷയ്ക്ക് രക്തസമ്മര്‍ദ്ദം കൂടിയതും പ്രമേഹം കുറഞ്ഞതും കാരണമാണ് ചോദ്യം ചെയ്യല്‍ മാറ്റി വെച്ചത്. വൈദ്യസംഘം നാദിര്‍ഷയെ പരിശോധിച്ചിരുന്നു.

പൊലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പത്തുമണിയോടെ നാദിര്‍ഷ പൊലീസ് ക്ലബ്ബിലെത്തുകയായിരുന്നു. തുടര്‍ന്ന് നടപടിക്രമങ്ങളിലേക്ക് കടക്കും മുമ്പായിരുന്നു അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുന്നത്.


Also Read:  ‘നിങ്ങളില്‍ നിന്നുമിത് പ്രതീക്ഷിചില്ല, സിക്കിം ജനതയെ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നതാണ് ഈ വാക്കുകള്‍’; പ്രിയങ്കയ്ക്ക് ബൈജുങ് ബൂട്ടിയയുടെ മറുപടി


നേരത്തെ തന്നെ നാദിര്‍ഷയോട് പൊലീസ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി നാദിര്‍ഷ കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടെ ചികിത്സയ്ക്കായി നാദിര്‍ഷ ആശുപത്രിയില്‍ പ്രവേശിക്കുകയും ചെയ്തു.

പൊലീസ് തന്നെ മനപ്പൂര്‍വ്വം കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് നാദിര്‍ഷ കോടതിയില്‍ പറഞ്ഞത്. അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ വിധി വരുന്നതു വരെ പൊലീസ് നാദിര്‍ഷയെ അറസ്റ്റ് ചെയ്യില്ലെന്നാണ് അറിയുന്നത്.

Advertisement