എഡിറ്റര്‍
എഡിറ്റര്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നാദിര്‍ഷയോട് പൊലീസ്
എഡിറ്റര്‍
Friday 15th September 2017 8:19am

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ പൊലീസ് ഇന്ന് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനായി ആലുവ പൊലീസ് ക്ലബില്‍ പത്തു മണിയോടെ ഹാജരാകാന്‍ പൊലീസ് നാദിര്‍ഷായോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ തന്നെ നാദിര്‍ഷയോട് പൊലീസ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി നാദിര്‍ഷ കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടെ ചികിത്സയ്ക്കായി നാദിര്‍ഷ ആശുപത്രിയില്‍ പ്രവേശിക്കുകയും ചെയ്തു.

പൊലീസ് തന്നെ മനപ്പൂര്‍വ്വം കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് നാദിര്‍ഷ കോടതിയില്‍ പറഞ്ഞത്. അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ വിധി വരുന്നതു വരെ പൊലീസ് നാദിര്‍ഷയെ അറസ്റ്റ് ചെയ്യില്ലെന്നാണ് അറിയുന്നത്.

Advertisement