എഡിറ്റര്‍
എഡിറ്റര്‍
താനും ദിലീപും നിരപരാധികളെന്ന് നാദിര്‍ഷാ; ചോദ്യം ചെയ്യല്‍ അവസാനിച്ചു
എഡിറ്റര്‍
Sunday 17th September 2017 3:24pm

 


ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷയുടെ ചോദ്യം ചെയ്യല്‍പൂര്‍ത്തിയായി. ആലുവ പൊലീസ് ക്ലബ്ബില്‍ അഞ്ച് മണിക്കൂറിലധികം നേരമാണ് പൊലീസ് നാദിര്‍ഷയെ ചോദ്യം ചെയ്തത്.

താനും ദിലീപും നിരപരാധികളെന്ന് അന്വേഷണ സംഘത്തോട് പറഞ്ഞതായി നാദിര്‍ഷ ചോദ്യം ചെയ്യലിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേസിലെ ഒന്നാം പ്രതി സുനിയെ തനിക്ക് അറിയില്ലെന്ന് അന്വേഷണ സംഘത്തോട് പറഞ്ഞതായും നാദിര്‍ഷ പറഞ്ഞു. ചോദ്യം ചെയ്യലിനിടെ സമ്മര്‍ദ്ദം ചെലുത്തിയില്ലെന്നും നാദിര്‍ഷ പറഞ്ഞു.

ചോദ്യം ചെയ്യലിനോട് നാദിര്‍ഷ പൂര്‍ണ്ണമായും സഹകരിച്ചെന്ന് ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ് പറഞ്ഞു.


Read more:  ‘തോക്കിന് തോക്ക് കൊണ്ടാണ് മറുപടി’ യു.പിയില്‍ ഏറ്റുമുട്ടല്‍ കൊലകള്‍ വര്‍ധിക്കുന്നതിനെ ന്യായീകരിച്ച് യോഗി ആദിത്യനാഥ്


രാവിലെ 10.15ഓടെ ആലുവ പൊലീസ് ക്ലബ്ബിലെത്തിയ നാദിര്‍ഷയെ ആദ്യം വൈദ്യ സംഘം പരിശോധിച്ചിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളാന്നുമില്ലെന്ന് മെഡിക്കല്‍ സംഘം ഉറപ്പു നല്‍കിയ ശേഷമാണ് ചോദ്യം ചെയ്യല്‍ തുടങ്ങിയിരുന്നത്.

വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരായ നാദിര്‍ഷയെ ശാരീരിക അസ്വാസ്ഥ്യം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ നാദിര്‍ഷക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീര്‍പ്പാകുന്നത് വരെ നാദിര്‍ഷയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പൊലീസിനോടും നിര്‍ദേശിച്ചു. ജാമ്യാപേക്ഷ നാളെയാണ് പരിഗണിക്കുക.

Advertisement