എഡിറ്റര്‍
എഡിറ്റര്‍
കോഴിക്കോട് നാദാപുരത്ത് കുട്ടികളെയും കൊണ്ട് യുവതി കിണറ്റില്‍ ചാടി; കുട്ടികള്‍ മരിച്ചു
എഡിറ്റര്‍
Monday 28th August 2017 12:31am

 

കോഴിക്കോട്: വടകര നാദാപുരത്ത് കുട്ടികളുമായി കിണറ്റില്‍ ചാടിയ യുവതിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയെങ്കിലും കുട്ടികള്‍ മരിച്ചു. വാണിമേല്‍ കോടിയൂറയില്‍ കുറുക്കന്‍ കണ്ടത്തില്‍ ഹമീദിന്റെ ഭാര്യ ജനീഫ (27)യാണ് രണ്ടു ആണ്‍മക്കളുമായി കിണറ്റില്‍ ചാടിയത്.

നാദാപുരം ദാറുല്‍ ഹുദാ നഴ്സറി വിദ്യാര്‍ത്ഥി ഹനൂന്‍ ഹാമിസ് (നാലര), മുഹമ്മദ് റംഷാന്‍ (ഒന്നര) എന്നിവരാണ് മരിച്ചത്

രാത്രി ഒമ്പത് മണിയോടെയാണ് ജനീഫ കുട്ടികളെയും കൊണ്ട് കിണറ്റില്‍ ചാടിയത്. ചളിയില്‍ പൂണ്ട് പോയ കുട്ടികളെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

കിണറിലെ വെള്ളം മോട്ടോര്‍ ഉപയോഗിച്ച് പുറത്തു കളഞ്ഞാണ് ചേലക്കാട് നിന്നെത്തിയ ഫയര്‍ ഫോഴ്സിന്റെ സഹായത്തോടെ നാട്ടുകാര്‍ കുട്ടികളെ പുറത്തെടുത്തത്. കുട്ടികളുടെ മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Advertisement