എഡിറ്റര്‍
എഡിറ്റര്‍
കേന്ദ്രം കൈവിട്ട ആര്‍.എം.എസ്.എ വിദ്യാലയങ്ങള്‍ക്ക് നബാര്‍ഡ് അനുവദിച്ചത് 100 കോടി: തുണയായത് സംസ്ഥാന ഇടപെടല്‍
എഡിറ്റര്‍
Tuesday 14th November 2017 9:56am

തിരുവനന്തപുരം: കേന്ദ്രപദ്ധതിയില്‍ നിന്ന് ഒഴിവാക്കിയ സംസ്ഥാനത്തെ രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്റെ 52 സ്‌കൂളുകള്‍ ഹൈടെക് ആക്കുന്നതിന് 100 കോടി രൂപയുടെ വായ്പാസഹായവുമായി നബാര്‍ഡ്.

കേന്ദ്രപദ്ധതിയില്‍ സംസ്ഥാനത്തെ സ്‌കൂളുകളുടെ വിഹിതം വെട്ടിക്കുറച്ചിരുന്നു. ഇതോടെ പ്രതിസന്ധിയിലായിരുന്ന സ്‌കൂളുകളെ സംസ്ഥാന സര്‍ക്കാരാണ് പരിപാലിച്ചിരുന്നത്.


Dont Miss മോദിയുടെ മന്‍ കീ ബാത്തിന് ശ്രോതാക്കളില്ല; പാര്‍ട്ടി ഭാരവാഹികള്‍ നിര്‍ബന്ധമായും പ്രഭാക്ഷണം കേള്‍ക്കണമെന്ന് ബി.ജെ.പി സംസ്ഥാനസമിതി


ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ട ഈ സ്‌കൂളുകളില്‍ അടുത്തിടെ പ്രധാനാധ്യാപിക തസ്തികയും സൃഷ്ടിച്ചിരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി ആര്‍.എം.എസ്.എ സ്‌കൂളുകളെ കൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ച നടപടിയെ അംഗീകരിക്കാന്‍ കേന്ദ്രം തയ്യാറായില്ല.

തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ ഈ സ്‌കൂളുകളെ സംരക്ഷിക്കാന്‍ മുന്‍കൈ എടുക്കുകയായിരുന്നു. അതിന്റെ ഭാഗമായി 52 സ്‌കൂളുകളും പ്രോജക്ട് തയ്യാറാക്കി നബാര്‍ഡിനെ സമീപിച്ചു. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല നവീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന യജ്ഞത്തില്‍ നബാര്‍ഡ് താത്പര്യം പ്രകടിപ്പിക്കുകയും മാത്രമല്ല 100 കോടി രൂപ അനുവദിക്കുകയും ചെയ്തു.

നബാര്‍ഡിന്റെ ധനസഹായം കൂടാതെ ആര്‍.എം.എസ്.എ ഫണ്ടില്‍ നിന്നും വകയിരുത്തിയ 50 ലക്ഷം രൂപയും സ്‌കൂളുകള്‍ക്ക് ലഭിക്കും. ഏകദേശം രണ്ടരക്കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സ്‌കുളുകളില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം അവഗണിക്കുകയും സംസ്ഥാനസര്‍ക്കാര്‍ പൂര്‍ണ്ണ ഉത്തരവാദിത്തം എറ്റെടുക്കുകയും ചെയ്ത ഇടുക്കി, വയനാട്, പാലക്കാട്, മലപ്പുറം, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ സ്‌കൂളുകള്‍ക്കാണ് തുക ലഭിക്കുക.

Advertisement