എഡിറ്റര്‍
എഡിറ്റര്‍
റോഹിങ്ക്യരെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; മിസ് മ്യാന്‍മറിന്റെ സുന്ദരിപട്ടം തിരിച്ചെടുത്തു
എഡിറ്റര്‍
Thursday 5th October 2017 9:33am

യാംഗൂണ്‍: പീഡനം നേരിടുന്ന റോഹിങ്ക്യന്‍ വംശജരെ അധിക്ഷേപിച്ച ‘മിസ് മ്യാന്‍മാര്‍’ ഷി എയ്‌നിസിയുടെ പുരസ്‌കാരം തിരിച്ചുവാങ്ങി. സംഘര്‍ഷം നിലനില്‍ക്കുന്ന രാഖൈനില്‍ വര്‍ഗീയ കലാപത്തിന് പ്രേരണ നല്‍കുന്നതാണ് വീഡിയോ എന്ന് ആരോപിച്ചാണ് നടപടി എന്നാണ് സൂചന.

‘തങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണെന്ന കളളം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ലോകത്തെ വിശ്വസിപ്പിക്കുകയുമാണ് റോഹിങ്ക്യന്‍ തീവ്രാവാദികള്‍’ എന്ന് അടിക്കുറിപ്പോടെയാണ് ഇവര്‍ വീഡിയോ ഷെയര്‍ ചെയ്തിരുന്നത്. മേഖലയില്‍ ബര്‍മന്‍ സൈന്യം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് എയിനിസിയുടെ പോസ്റ്റില്‍ പരാമര്‍ശങ്ങളൊന്നും ഉണ്ടായിരുന്നില്ല.

കരാര്‍ ലംഘിച്ചതാണണ് ഇവരുടെ പട്ടം തിരിച്ചെടുക്കാന്‍ കാരണമെന്ന് കമ്പനി പറഞ്ഞു.

രഖൈന്‍ സ്റ്റേറ്റില്‍ തീവ്രവാദികള്‍ നടത്തുന്ന ഭീകരത വെളിച്ചത്തുകൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കുന്ന മിസ് മ്യാന്‍മര്‍ കുറേക്കൂടി മെച്ചപ്പെട്ട ഒരു ഇമേജ് കാത്തുസൂക്ഷിക്കണമായിരുന്നുവെന്നാണ് കമ്പനിയുടെ അഭിപ്രായമെന്ന് ഷി എയ്ന്‍സി പറഞ്ഞു.

തുര്‍ക്കിയിലെ ഭരണകൂട്ട അട്ടിമറി ശ്രമത്തെ കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് 2017ല്‍ മിസ് തുര്‍ക്കി പട്ടവും ഇതേ പോലെ തിരികെ വാങ്ങിയിരുന്നു.

Advertisement