എഡിറ്റര്‍
എഡിറ്റര്‍
ദീപികയുമായി പിരിയാന്‍ കാരണം അമ്മയല്ല: റണ്‍ബീര്‍ കപൂര്‍
എഡിറ്റര്‍
Saturday 1st June 2013 12:31pm

deepika-ranbir

ദീപിക പദുകോണുമായുണ്ടായിരുന്ന തന്റെ അടുപ്പത്തില്‍ വില്ലത്തിയായത് തന്റെ അമ്മയല്ലെന്ന് ബോളിവുഡ് താരം റണ്‍ബീര്‍ കപൂര്‍.

ദീപികയും റണ്‍ബീറും തമ്മിലുള്ള പ്രണയത്തില്‍ അമ്മ നീതു കപൂറിന് താത്പര്യമില്ലായിരുന്നു എന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പ്രണയം തകരാന്‍ കാരണം അമ്മയല്ലെന്നാണ് റണ്‍ബീര്‍ പറയുന്നത്.

Ads By Google

പരസ്പരമുള്ള വ്യക്തിപരമായ കാരണങ്ങളാണ് വേര്‍പിരിയാന്‍ കാരണം. ഇത് രണ്ട് വ്യക്തികളുടെ കാര്യമാണ്. പക്ഷേ, ആളുകള്‍ പല കഥകളുമുണ്ടാക്കി. തന്റെ അമ്മയും ദീപികയുമായി വളരെ നല്ല ബന്ധമായിരുന്നു.

അമ്മ ഒരു കാര്യത്തിലും തന്നെ നിര്‍ബന്ധിക്കാറില്ലെന്നും ഇതില്‍ അമ്മ നിരപരാധിയാണെന്നും  റണ്‍ബീര്‍ കപൂര്‍ പറയുന്നു.

2008 ല്‍ പുറത്തിറങ്ങിയ ബച്ച്‌നാ ഏ ഹസീനോ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. എന്നാല്‍ പിന്നീടെപ്പോഴോ ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞു.

വേര്‍ പിരിഞ്ഞെങ്കിലും തങ്ങള്‍ ഇന്നും നല്ല സുഹൃത്തുക്കളാണെന്നാണ് താരങ്ങള്‍ പറയുന്നത്. രണ്ട് പേരും വീണ്ടും ഒന്നിക്കുന്ന ഹേ ജവാനി ഹേ ദിവാനി കഴിഞ്ഞ ദിവസം റിലീസ് ആയിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

Advertisement