എന്റെ സര്‍ക്കാര്‍ ചരിത്ര നേട്ടം കൈവരിച്ചു: തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍
national news
എന്റെ സര്‍ക്കാര്‍ ചരിത്ര നേട്ടം കൈവരിച്ചു: തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th April 2022, 8:37 am

 

ചെന്നൈ: ചുമതലയേറ്റ് ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം കാര്‍ഷിക വൈദ്യുതി കണക്ഷനുകള്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍ ചരിത്ര നേട്ടം കൈവരിച്ചെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍.

ഒരു ദശാബ്ദത്തിലേറെയായി കണക്ഷനുകള്‍ക്കായി കാത്തിരിക്കുന്ന കര്‍ഷകരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍  803 കോടി രൂപ അനുവദിച്ചു, അതുവഴി കാര്‍ഷിക വിസ്തൃതി 2.13 ലക്ഷം ഏക്കറായി ഉയര്‍ത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

ചെന്നൈയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി വിവിധ ജില്ലകളിലെ ലക്ഷം ഗുണഭോക്താക്കളെ അദ്ദേഹം അഭിസംബോധന ചെയ്തു. ”ഒരു ലക്ഷം കണക്ഷനുകള്‍ കാരണം ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ മാത്രമല്ല, അവരുടെ കാര്‍ഷിക ഉല്‍പാദനത്തിലൂടെ സംസ്ഥാനത്തിന് കൈവരിക്കാനാകുന്ന വളര്‍ച്ചയെ കുറിച്ചും നാം ചിന്തിക്കേണ്ടതുണ്ട്. അതിനാല്‍, ഈ നേട്ടവും അളവറ്റ നേട്ടമാണെന്ന് പറയേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ദേശിച്ച ആനുകൂല്യങ്ങള്‍ എത്തിച്ചേരുന്നത് സംബന്ധിച്ച് താന്‍ എപ്പോഴും ശ്രദ്ധാലുവായിരുന്നുവെന്നും മന്ത്രിമാരും ഉദ്യോഗസ്ഥരും അങ്ങനെ തന്നെ തുടരണമെന്ന് ആഗ്രഹിക്കുന്നുവെന്നും സ്റ്റാലിന്‍ പറഞ്ഞു.

1990 വരെ കര്‍ഷകര്‍ വൈദ്യുതി ഉപഭോഗ ചാര്‍ജുകള്‍ അടച്ചിരുന്നു, കണക്ഷനുകളുടെ എണ്ണം 12.09 ലക്ഷം ആയിരുന്നു.10 എച്ച്.പിക്ക് മുകളിലുള്ള മോട്ടോര്‍ പമ്പുകള്‍ക്ക് 50 മുതല്‍ 75 രൂപ വരെയാണ് നിരക്ക്.

1990 നവംബറില്‍ മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയാണ് സൗജന്യ വൈദ്യുതി കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

 

Content Highlights: My govt made a historic achievement, Tamil Nadu CM Stalin says