| Saturday, 28th January 2012, 12:52 am

കാരാട്ടിന് യേശുവിന്റെ സ്ഥാനം, കമ്മ്യൂണിസം ക്രിസ്തുമതവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെറുവത്തൂര്‍: ക്രിസ്തുമതത്തെ കമ്മ്യൂണിസത്തോടും, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ ക്രിസ്തുവിനോടും ഉപമിച്ചുകൊണ്ട്  പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം എം.വി ജയരാജന്റെ പ്രസംഗം.

ക്രൈസ്തവര്‍ക്കിടയില്‍ പ്രയാസങ്ങള്‍ അനുഭവിച്ചവര്‍ക്ക് വേണ്ടി സംഘടിതമായ പ്രതിഷേധങ്ങളും പോരാട്ടങ്ങളുമാണ് ആദ്യകാലത്ത് അവര്‍ നടത്തിയത്. അത് ഇന്ന് സി.പി.ഐ.എം നടത്തുന്ന പോരാട്ടങ്ങള്‍ക്ക് തുല്യമാണ്.  പാവങ്ങളുടെ മോചനത്തിനായി പോരാടിയ യേശുദേവന്റെ സ്ഥാനത്താണ് ഇന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഇങ്ങനെ താന്‍ പറഞ്ഞാല്‍ അതും വിവാദമാകും അദ്ദേഹം പറഞ്ഞു.

ചെറുവത്തൂരില്‍ ഫോട്ടോഗ്രാഫേഴ്‌സ് ആന്‍ഡ് വീഡിയോഗ്രാഫേഴ്‌സ് യൂണിയന്‍ കാസര്‍കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയരാജന്‍.

Malayalam News
Kerala News in English

We use cookies to give you the best possible experience. Learn more