എഡിറ്റര്‍
എഡിറ്റര്‍
മട്ടണ്‍ കുറുമ
എഡിറ്റര്‍
Monday 7th August 2017 2:01pm

ചപ്പാത്തിക്കും പത്തിരിക്കുമൊപ്പം സൈഡ് ഡിഷായി ഉപയോഗിക്കാന്‍ നല്ല രുചികരമായ മട്ടന്‍ കുറുമ തയ്യാറാക്കാം.

ആവശ്യമുള്ള ചേരുവകള്‍:

മട്ടണ്‍: അരകിലോ
ഉള്ളി: രണ്ടെണ്ണം അരിഞ്ഞത്
ഇഞ്ചി: നുറുക്കിയത്
വെളുത്തുള്ളി: അഞ്ച് അല്ലി ചതച്ചത്
തേങ്ങാപ്പാല്: അരക്കപ്പ്
പട്ട: ഒന്ന്
പച്ചമുളക്: പത്തെണ്ണം
ഏലയ്ക്ക: 4 എണ്ണം
പെരുംജീരകം: 1 ടീസ്പൂണ്‍
കശകശ: 1 ടീസ്പൂണ്‍
മല്ലിപ്പൊടി: 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി: 1/2 ടീസ്പൂണ്‍
കുരുമുളക്: 1 ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് അരച്ചത്: 25 ഗ്രാം
തേങ്ങാപ്പാല്‍ കട്ടി: 1/2 കപ്പ്
മല്ലിയില: 1/2 കപ്പ്
എണ്ണ: 3 ടേബിള്‍ സ്പൂണ്‍
വിനാഗിരി: 1 ടീസ്പൂണ്‍
ഉപ്പ്: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

എണ്ണ ചൂടാക്കി പച്ചമുളക്. ഇഞ്ചി, വെളുത്തുള്ളി, ഗ്രാമ്പൂ, പട്ട, ഏലയ്ക്ക, പെരുംജീരകം, കശകശ, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, കുരുമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. ഈ ചേരുവകളെ മിക്സിയിലിട്ട് പേയ്സ്റ്റ് പരുവത്തില്‍ അരയ്ക്കുക.

കഴുകി വൃത്തിയാക്കിയ ഇറച്ചി ഈ മസാലപേയ്സ്റ്റും അരക്കപ്പ് വെള്ളവും പാകത്തിന് ഉപ്പും 1 ടീസ്പൂണ്‍ വിനാഗിരിയും ചേര്‍ത്ത് വേവിയ്ക്കണം. ഇറച്ചി വെന്ത് ചാറ് കുറുകിക്കഴിയുമ്പോള്‍ അണ്ടിപ്പരിപ്പ് അരച്ചത് ഒരു കപ്പ് തേങ്ങാപ്പാലില്‍ കലക്കി ഒഴിച്ച് അഞ്ചുമിനിറ്റ് തിളപ്പിക്കുക. ചാറ് കുറുകി കഴിയുമ്പോള്‍ മല്ലിയില അരിഞ്ഞത് തൂവി വിളമ്പുക.

Advertisement