സ്വാ​ദും ഗു​ണ​വും പ​ക​രാ​ൻ മു​ട്ട അ​വി​യ​ൽ
Delicious
സ്വാ​ദും ഗു​ണ​വും പ​ക​രാ​ൻ മു​ട്ട അ​വി​യ​ൽ
ന്യൂസ് ഡെസ്‌ക്
Sunday, 4th August 2019, 4:14 pm

കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ ആ​രോ​ഗ്യം പ്ര​ദാ​നം ചെ​യ്യു​ന്ന​താ​ണ് മു​ട്ട. നി​ത്യേ​ന ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട പ്രോ​ട്ടീ​ൻ സ​മ്പ​ന്ന​മാ​യ മു​ട്ട​യ്ക്കൊ​പ്പം വൈ​റ്റ​മി​ൻ ക​ല​വ​റ​യാ​യ പ​ച്ച​ക്ക​റി​ക​ൾ​സ കൂ​ടി ചേ​ർ​ന്നാ​ലോ..​രു​ചി​യും ഗു​ണ​വും പ്ര​ദാ​നം ചെ​യ്യു​ന്ന മു​ട്ട അ​വി​യ​ൽ പ​രി​ച​യ​പ്പെ​ടാം.​പ​ച്ച​ക്ക​റി​യോ​ട് താ​ൽ​പ​ര്യ​ക്കു​റ​വു​ള്ള​വ​ർ​ക്ക് പോ​ലും മു​ട്ട അ​വി​യ​ൽ ഇ​ഷ്ട​പ്പെ​ടും.

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ

പു​ഴു​ങ്ങി​യ കോ​ഴി​മു​ട്ട – ആ​റെ​ണ്ണം
ഉ​രു​ള​ക്കി​ഴ​ങ്ങ് – മൂ​ന്നെ​ണ്ണം
ത​ക്കാ​ളി – ര​ണ്ടെ​ണ്ണം
മു​രി​ങ്ങി​യ്ക്ക-​ഒ​രെ​ണ്ണം
പ​ച്ച​മു​ള​ക് – 4 എ​ണ്ണം
മ​ഞ്ഞ​ൾ​പ്പൊ​ടി- അ​ര ടീ​സ്പൂ​ൺ
മു​ള​കു​പ്പൊ​ടി – ഒ​രു ടീ​സ്പൂ​ൺ
ഉ​പ്പ്- ആ​വ​ശ്യ​ത്തി​ന്
വെ​ളി​ച്ചെ​ണ്ണ – 2 ടീ​സ്പൂ​ൺ
ക​റി​വേ​പ്പി​ല – 2 ത​ണ്ട്
തേ​ങ്ങ – 1 ½ ക​പ്പ്
ഉ​ള്ളി – 10 എ​ണ്ണം
ഇ​ഞ്ചി – ചെ​റി​യ ക​ഷ്ണം

ത​യാ​റാ​ക്കു​ന്ന വി​ധം

ഉ​രു​ള​ക്കി​ഴ​ങ്ങ്, ത​ക്കാ​ളി,മു​രി​ങ്ങി​യ്ക്ക എ​ന്നി​വ പ​ച്ച​മു​ള​കും മ​ഞ്ഞ​ൾ​പ്പൊ​ടി​യും മു​ള​കു​പ്പൊ​ടി​യും പാ​ക​ത്തി​നു വെ​ള്ള​മൊ​ഴി​ച്ച് വേ​വി​ക്കു​ക. ന​ന്നാ​യി തി​ള​ച്ചു ക​ഴി​യു​മ്പോ​ൾ തേ​ങ്ങ​യും ചു​വ​ന്നു​ള്ളി​യും ഇ​ഞ്ചി​യും ത​രു​ത​രു​പ്പാ​യി അ​ര​ച്ച കൂ​ട്ടു ചേ​ർ​ക്കു​ക. അ​ര​പ്പ് ന​ന്നാ​യി തി​ള​ച്ച് വ​റ്റാ​റാ​കു​മ്പോ​ൾ കോ​ഴി​മു​ട്ട പു​ഴു​ങ്ങി​യ​ത് ര​ണ്ടാ​യി പി​ള​ർ​ന്ന് ക​റി​യി​ൽ ചേ​ർ​ക്കു​ക. മു​ട്ട​യി​ൽ അ​ര​പ്പു പി​ടി​ച്ചു ക​ഴി​ഞ്ഞാ​ൽ പ​ച്ച​വെ​ളി​ച്ചെ​ണ്ണ​യും കറി​വേ​പ്പി​ല​യും ചേ​ർ​ത്തു വാ​ങ്ങു​ക. ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് മ​ല്ലി​യി​ല കൂ​ടി ക​റി​യു​ടെ മു​ക​ളി​ലി​ട്ട് അ​ല​ങ്ക​രി​ക്കാ​വു​ന്ന​താ​ണ്