എഡിറ്റര്‍
എഡിറ്റര്‍
എം.എഡ് പരീക്ഷക്കിടെ കൂട്ട കോപ്പിയടി:പരീക്ഷാ സെന്ററിന്റെ അംഗീകാരം റദ്ദുചെയ്യാന്‍ ശുപാര്‍ശ
എഡിറ്റര്‍
Saturday 9th March 2013 2:35pm

തിരുവനന്തപുരം: അധ്യാപക സഹരണത്തോടെ കൂട്ട കോപ്പിയടി . മുതുകുളം ശ്രീബുദ്ധ കോളജ് ഓഫ് എഡ്യൂക്കേഷന്റെ ശ്രീബുദ്ധ പരീക്ഷസെന്റര്‍  റദ്ദു ചെയ്യാന്‍ സിന്‍ഡിക്കേറ്റംഗങ്ങള്‍ ശുപാര്‍ശ ചെയ്തു.

Ads By Google

സര്‍വകലാശാലയുടെ കീഴിലുളള മുതുകുളം ശ്രീബുദ്ധ കോളജ് ഓഫ് എഡ്യൂക്കേഷന്റെ പരീക്ഷ സെന്റര്‍ പദവിയാണ് നഷ്ടമാകുക. എം.എഡ് പരീക്ഷയ്ക്കിടെ ഈ സെന്ററില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ നടത്തിയ മിന്നല്‍ പരിശോധനക്കിടെ 24 വിദ്യാര്‍ത്ഥികളുടെ പരീക്ഷാപേപ്പറാണ് പിടിച്ചെടുത്തത്.

മൂന്ന് ക്ലാസ് മുറിയിലായി ഇരുപത്തി നാലുപേരാണ് പരീക്ഷയെഴുതിയത്. വിദ്യാര്‍ത്ഥികളുടെ പക്കല്‍ നിന്നും ടെസ്റ്റ് ബുക്കുകളും പ്രിന്റട്ട് നോട്ടുകളും ലഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചിലര്‍ മൊബൈല്‍ ഫോണ്‍ വഴി അന്വേഷിച്ചാണ് പരീക്ഷയ്ക്ക് ഉത്തരം എഴുതിയത്.

ഇതേ സ്ഥാപനത്തിലെ അധ്യാപകരാണ് ഇവിടെ പരീക്ഷയ്ക്ക് മേല്‍നോട്ടം വഹിച്ചത്. ഇവരുടെ സഹകരണത്തോടെയാണ് കോപ്പിയടി നടന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടാതെ സ്‌ക്വാഡ് പരിശോധനക്കെത്തിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ജനാല വഴി പുസ്തകങ്ങളും മറ്റും പുറത്തേക്കെറിയുകയായിരുന്നു.

കേരള സര്‍വകലാശാലയുടെ കീഴിലുള്ള ഈ സെന്ററിന്റെ അനുമതി റദ്ദാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും,ഈ സെന്ററില്‍ അധ്യാപകരുടെ സഹായത്തോടെ കോപ്പിയടി നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നും സിന്‍ഡിക്കേറ്റ് അംഗമായ ആര്‍.എസ് ശശികുമാര്‍ പറഞ്ഞു.

Advertisement