വയനാടിന്റെ കാനനഭംഗി; മുത്തങ്ങ
Travel Diary
വയനാടിന്റെ കാനനഭംഗി; മുത്തങ്ങ
ന്യൂസ് ഡെസ്‌ക്
Monday, 23rd July 2018, 11:36 pm

വിനോദ സഞ്ചാരികള്‍ക്ക് മതിയാവോളം ആസ്വദിക്കാനുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ വയനാടുണ്ട്. പ്രകൃതി, സാഹസികത, സംസ്‌ക്കാരം, പുരാതന കേന്ദ്രങ്ങള്‍, കാട് എല്ലാം കൂടിച്ചേര്‍ന്ന സമ്പന്ന കാഴ്ചാ വിരുന്നാണ് സഞ്ചാരികള്‍ക്ക് വയനാട് ഒരുക്കുന്നത്.

കേരളത്തിന്റെയും തമിഴ്‌നാടിന്റെയും കര്‍ണാടകയുടേയും അതിര്‍ത്തി പങ്കിടുന്ന വനമേഖലയാണ് മുത്തങ്ങ. കാടിന്റെ പച്ചപ്പാണ് മുത്തങ്ങയെ വിനോദസഞ്ചാരികളുടെ പ്രിയ ഇടമാക്കുന്നത്.


Read:  കുണാല്‍ കാംറയുടെ സ്റ്റാന്‍ഡ് അപ് കോമഡി വിലക്കിയ സംഭവം രാജ്യത്തിന് നാണക്കേട്; ശശി തരൂര്‍


മുതുമല, ബന്ദിപ്പൂര്‍ വന്യജീവിസങ്കേതങ്ങളോട് ചേര്‍ന്നാണ് മുത്തങ്ങ വനം. മുത്തങ്ങ വന്യജീവികളുടെ സുരക്ഷിത മേഖലയായിട്ടാണ് കണക്കാക്കുന്നത്. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് മൈസൂരിലേക്കുള്ള റോഡിലാണ് മുത്തങ്ങ.

കര്‍ണാടകത്തിലെ ബന്ദിപ്പൂര്‍, തമിഴ്നാട്ടിലെ മുതുമല കടുവസങ്കേതങ്ങള്‍ മുത്തങ്ങയോട് ചേര്‍ന്നുകിടക്കുന്നു. രാത്രി ഒമ്പതു മണിക്ക് ശേഷം ഈ വഴിയില്‍ വാഹനങ്ങള്‍ കയട്ടിവിടില്ല.

മുത്തങ്ങയിലെത്തുന്ന സഞ്ചാരികള്‍ക്കായി സര്‍ക്കാറിന്റെ താമസ സംവിധാനങ്ങളുണ്ട്. ഹോട്ടലുകള്‍ക്ക് പുറമേ മരങ്ങളിലെ ഏറുമാടങ്ങളിലും താമസിക്കാം. മുത്തങ്ങയ്ക്ക് അടുത്തുള്ള ചുണ്ട എന്ന ഗ്രാമവും വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്.

കാട്ടില്‍ മലകയറ്റത്തിന് പോകാനുള്ള സൗകര്യമുണ്ട്. സെപ്റ്റംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് ഇവിടുത്തെ ടൂറിസം സീസണ്‍. മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ വിനോദ സഞ്ചാരികള്‍ക്ക് സഫാരി നടത്താം.

10 കിലോമീറ്ററാണ് സഫാരി ദൂരം. രാവിലെ 7-10 വരെയും വൈകീട്ട് 3-5 വരെയുമാണ് സഫാരി അനുവദിക്കുക. സര്‍ക്കാര്‍ ജീപ്പുകള്‍ യാത്രക്ക് ലഭ്യമാകും.